മുംബൈ: 2.5 മണിക്കൂര്‍ നീണ്ട സ്തംഭനത്തിന് ശേഷം വൈകുന്നേരത്തോടെ Yes Bank പ്രവര്‍ത്തനങ്ങള്‍ സാധാരണനിലയിലേയ്ക്ക്...


COMMERCIAL BREAK
SCROLL TO CONTINUE READING

Yes Bankന്‍റെ ATM, Net Banking സേവനങ്ങളാണ് ഇന്ന് തടസ്സപ്പെട്ടിരുന്നത്. ബാങ്കിന്‍റെ ട്രാൻസാക്ഷൻ ചാനലുകളിൽ ഷെഡ്യൂൾ ചെയ്ത അറ്റകുറ്റപ്പണി കാരണമാണ് 2.5 മണിക്കൂർ ഈ സേവനങ്ങൾ പ്രവർത്തനരഹിതമായത്.


റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) Yes Bankന്‍റെ ഉപഭോക്താക്കൾക്ക് അവരുടെ അക്കൗണ്ടിൽ നിന്ന് പിൻവലിക്കാൻ കഴിയുന്ന തുകയുടെ പരിധി 50,000 രൂപയായി നിയന്ത്രിച്ച് രണ്ടാഴ്ചയ്ക്കുള്ളിൽ തന്നെ മൊറട്ടോറിയം എടുത്തുകളയുന്ന സാഹചര്യത്തിലാണ് സ്വകാര്യ ബാങ്കായ Yes Bankന്‍റെ മുഴുവൻ സേവനങ്ങളും ഇന്ന് വൈകുന്നേരത്തോടെ പുനരാരംഭിക്കുന്നത്.


കൂടാതെ, മാര്‍ച്ച്‌ 18 വൈകുന്നേരം മുതല്‍ എല്ലാ ATMലും ബ്രാഞ്ചുകളിലും ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ആവശ്യമായ പണം ഉണ്ടാകുമെന്നും Yes Bank  അഡ്മിനിസ്‌ട്രേറ്ററും നിലവിൽ CEOയുമായ പ്രശാന്ത് കുമാര്‍ ഇന്നലെ ഉപയോക്താക്കള്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു.


അതേസമയം, ഉപഭോക്താക്കളുടെ തിരക്ക് കൂടുതലാണെങ്കില്‍ വാരാന്ത്യങ്ങളിലും ബാങ്ക് ശാഖകള്‍ തുറക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.


അതേസമയം, മൊറട്ടോറിയം മാറ്റിയതോടെ Yes Bankല്‍ നിന്നും കനത്ത തോതില്‍ തുക പിന്‍വലിക്കല്‍ നടക്കാനിടയുണ്ട്. നിരവധി ഉപഭോക്താക്കൾ ഇതിനായുള്ള കാത്തിരിപ്പിലാണ്.