ബിഎംസി ശിവാജി പാർക്കിലെ നീന്തൽക്കുളത്തിൽ രണ്ടടി നീളമുള്ള മുതലയെ കണ്ടെത്തി. കുട്ടികളടക്കം 2000 പേർ ദിവസവും നീന്തുന്ന ബിഎംസിയിലെ നീന്തൽക്കുളത്തിലാണ് മുതലയെ കണ്ടെത്തിയത്. മുതലക്കുഞ്ഞിനെ പിടികൂടുന്നതിനിടെ സ്വിമ്മിംഗ് പൂൾ ശുചീകരണ ജീവനക്കാരന് പരിക്കേറ്റതായി റിപ്പോർട്ടുകൾ പറയുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

അദ്ദേഹത്തെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കുകയും വൈദ്യസഹായം ലഭ്യമാക്കുകയും ചെയ്തു. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മുതലക്കുഞ്ഞ് കുളത്തിൽ നീന്തുന്നത് ദൃശ്യങ്ങളിൽ കാണാം.


ചൊവ്വാഴ്ച പുലർച്ചെ അഞ്ചരയോടെയാണ് നീന്തൽക്കുളത്തിൽ മുതലക്കുഞ്ഞിനെ കണ്ടെത്തിയത്. മുതലക്കുഞ്ഞ് എവിടെ നിന്നാണ് സ്വിമ്മിങ് പൂളിലേക്ക് എത്തിയതെന്ന് അന്വേഷിക്കുമെന്നും ആവശ്യമായ പ്രതിരോധ നടപടികൾ സ്വീകരിക്കുമെന്നും ഡെപ്യൂട്ടി കമ്മീഷണർ കിഷോർ ഗാന്ധി അറിയിച്ചു.



എല്ലാ ദിവസവും രാവിലെ അംഗങ്ങൾക്കായി നീന്തൽക്കുളം തുറന്ന് കൊടുക്കുന്നതിന് മുമ്പ് ബന്ധപ്പെട്ട ജീവനക്കാർ സൂക്ഷ്മമായി പരിശോധിക്കാറുണ്ടെന്ന് സ്വിമ്മിംഗ് പൂൾ ആൻഡ് തിയറ്റർ കോ-ഓർഡിനേറ്റർ സന്ദീപ് വൈശമ്പായൻ പറഞ്ഞു. ഇതനുസരിച്ച് ഇന്ന് പുലർച്ചെ അഞ്ചരയോടെ നീന്തൽക്കുളം പരിശോധിക്കുന്നതിനിടെ ഒളിമ്പിക് സൈസ് റേസിംഗ് നീന്തൽക്കുളത്തിൽ മുതലക്കുഞ്ഞിനെ കണ്ടെത്തുകയായിരുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.