സെൻട്രൽ റിസർവ് പോലീസ് ഫോഴ്‌സ് (സിആർപിഎഫ്) കോൺസ്റ്റബിൾ (ടെക്‌നിക്കൽ, ട്രേഡ്‌സ്‌മാൻ) തസ്തികകളിലേക്കുള്ള റിക്രൂട്ട്‌മെന്റ് വിജ്ഞാപനം പുറത്തിറക്കി. 9,000-ത്തിലധികം തസ്തികകളിലേക്കാണ് ഒഴിവുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അപേക്ഷാ നടപടികൾ മാർച്ച് 27-ന് ആരംഭിക്കും.


COMMERCIAL BREAK
SCROLL TO CONTINUE READING

അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയതി ഏപ്രിൽ 24 ആണ്. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് crpf.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്. 2023 ജൂലൈ ഒന്നിനും പതിമൂന്നിനും ഇടയിൽ കമ്പ്യൂട്ടർ അധിഷ്‌ഠിത പരീക്ഷ നടത്തും. പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാർഡുകൾ ജൂൺ ഇരുപതിന് പുറത്തിറക്കും.


സിആർപിഎഫ് കോൺസ്റ്റബിൾ റിക്രൂട്ട്‌മെന്റ് 2023: ഒഴിവ് വിശദാംശങ്ങൾ


പുരുഷന്മാർ: 9,105 ഒഴിവുകൾ
സ്ത്രീകൾ: 107 ഒഴിവുകൾ
ഡ്രൈവർ: 2372
മോട്ടോർ മെക്കാനിക്ക്: 544
കോബ്ലർ: 151
മരപ്പണിക്കാരൻ: 139
തയ്യൽക്കാരൻ: 242
ബ്രാസ് ബാൻഡ്: 172
പൈപ്പ് ബാൻഡ്: 51
ബഗ്ലർ: 1340
ഗാർഡ്നർ: 92
പെയിന്റർ: 56
കുക്ക്: 2475
ബാർബർ: 303
ഹെയർ ഡ്രെസ്സർ: ഒന്ന്
വാഷർമാൻ: 406
സഫായി കരംചാരി: 824
പ്ലംബർ: ഒന്ന്
മേസൺ: ആറ്
ഇലക്ട്രീഷ്യൻ: നാല്


അപേക്ഷ സമർപ്പിക്കേണ്ട വിധം: സിആർപിഎഫിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ ഓൺലൈൻ ആയാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്


പേ സ്കെയിൽ: പേ ലെവൽ-3 (21,700 - 69,100)


സിആർപിഎഫ് കോൺസ്റ്റബിൾ റിക്രൂട്ട്മെന്റ് 2023: തിരഞ്ഞെടുപ്പ് മാനദണ്ഡം


ഓൺലൈൻ സിബിടി ടെസ്റ്റ്
ഫിസിക്കൽ സ്റ്റാൻഡേർഡ് ടെസ്റ്റ് (പിഎസ്ടി)
ഫിസിക്കൽ എഫിഷ്യൻസി ടെസ്റ്റ് (പിഇടി)
ട്രേഡ് ടെസ്റ്റ്
വൈദ്യ പരിശോധന
അന്തിമ മെറിറ്റ് ലിസ്റ്റ്


പ്രധാനപ്പെട്ട തീയതികൾ


ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കുന്ന തീയതി: 27/03/2023
ഓൺലൈൻ അപേക്ഷകൾ സ്വീകരിക്കുന്നതിനും ഓൺലൈൻ ഫീസ് അടയ്‌ക്കുന്നതിനുമുള്ള അവസാന തീയതി: 25/04/2023
കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാർഡ് റിലീസ്: 20/06/2023 മുതൽ 25/06/2023 വരെ
കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയുടെ ഷെഡ്യൂൾ (താൽക്കാലികം): 01/07/2023 മുതൽ 13/07/2023 വരെ



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.