Adani-Hindenburg Row: അദാനി-ഹിൻഡൻബർഗ് വിവാദം, അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജികളിൽ സുപ്രീം കോടതി വിധി ഇന്ന്
Adani-Hindenburg Row: ഓഹരി വിപണിയുമായി ബന്ധപ്പെട്ട് അദാനി ഗ്രൂപ്പ് കൃത്രിമത്വം കാട്ടിയെന്ന ഹിൻഡൻബെർഗ് റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ കോടതിയുടെ മേല്‍നോട്ടത്തില്‍ സ്വതന്ത്ര്യ അന്വേഷണം ആവശ്യപ്പെട്ടാണ് ഹർജി.
New Delhi: അദാനി - ഹിൻഡൻബെർഗ് വിവാദവുമായി ബന്ധപ്പെട്ട ഹർജികളിൽ സുപ്രീംകോടതി ഇന്ന് നിര്‍ണ്ണായക വിധി പുറപ്പെടുവിക്കും. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ജസ്റ്റിസുമാരായ ജെ ബി പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചാണ് ബെഞ്ചാണ് വിധി പറയുക. രാവിലെ പത്തരയ്ക്കാണ് വിധി പ്രസ്താവം.
Also Read: PM Modi Kerala Visit: ആ സുദിനം വന്നെത്തി; പ്രധാനമന്ത്രി ഇന്ന് കേരളത്തിൽ!! കനത്ത സുരക്ഷയില്‍ തൃശൂർ നഗരം
ഈ കേസ് കേന്ദ്ര സര്‍ക്കാരിനും അദാനിക്കും നിർണായകമാണ്. ഓഹരി വിപണിയുമായി ബന്ധപ്പെട്ട് അദാനി ഗ്രൂപ്പ് കൃത്രിമത്വം കാട്ടിയെന്ന ഹിൻഡൻബെർഗ് റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ കോടതിയുടെ മേല്‍നോട്ടത്തില്‍ സ്വതന്ത്ര്യ അന്വേഷണം ആവശ്യപ്പെട്ടാണ് ഹർജി. കഴിഞ്ഞ വർഷം നവംബറിൽ ഈ കേസ് സുപ്രീം കോടതി വിധി പറയാനായി മാറ്റിവച്ചിരുന്നു.
Also Read: Horoscope Today, January 3: ഈ രാശിക്കാര്‍ക്ക് സാമ്പത്തിക മേഖലയിൽ നേട്ടം!! ഇന്നത്തെ രാശിഫലം അറിയാം
വാദം കേള്‍ക്കുന്നതിനിടെ ഓർഗനൈസ്ഡ് ക്രൈം ആൻഡ് കറപ്ഷൻ റിപ്പോർട്ടിംഗ് പ്രോജക്ട് (OCCRP), ഹിൻഡൻബർഗ് റിസർച്ച് തുടങ്ങിയ വിദേശ സ്ഥാപനങ്ങളിൽ നിന്ന് ലഭിച്ച വിവരങ്ങളെ ഹര്‍ജിക്കാര്‍ ആശ്രയിക്കുന്നതിൽ ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് അതൃപ്തി അറിയിച്ചിരുന്നു. വിശ്വസനീയമായ വിവരങ്ങൾക്കായി ഇന്ത്യൻ അന്വേഷണ ഏജൻസികളെ ആശ്രയിക്കേണ്ടതിന്‍റെ ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു.
കൂടാതെ, അദാനിക്കെതിരായ ഹിൻഡൻബെർഗ് റിപ്പോർട്ടിൽ സെബിയുടെയും വിദഗ്ധസമിതിയുടെയും അന്വേഷണങ്ങള സംശയിക്കാനുള്ള തെളിവുകളില്ലെന്നും സുപ്രീംകോടതി നീരീക്ഷിച്ചിരുന്നു. ഈ വിഷയത്തിൽ സെബി നടത്തുന്ന അന്വേഷണങ്ങളുടെ വിശ്വാസ്യതയെക്കുറിച്ച് അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ kകോടതിയില്‍ ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു.
കോടതി നിയോഗിച്ച വിദഗ്ധ സമിതിയുടെ നിർദ്ദേശങ്ങൾ സർക്കാർ തുറന്ന മനസ്സോടെ ക്രിയാത്മകമായി പരിഗണിക്കുകയാണെന്ന് സെബിക്ക് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത വാദത്തിനിടെ പറഞ്ഞിരുന്നു.
ഹിൻഡൻബർഗ് റിപ്പോർട്ടിന്‍റെ പശ്ചാത്തലത്തിൽ അദാനി ഗ്രൂപ്പിന്‍റെ സെക്യൂരിറ്റീസ് നിയമ ലംഘനങ്ങളെക്കുറിച്ച് അന്വേഷിക്കാൻ മാർച്ചിൽ സുപ്രീം കോടതി സെബിയോട് നിർദ്ദേശിച്ചിരുന്നു. ഈ കേസിന്‍റെ വിധി കേന്ദ്രത്തിനും അദാനി ഗ്രൂപ്പിനും ഒരേപോലെ നിർണായകമാണ്.
അദാനി ഗ്രൂപ്പിന്‍റെ സാമ്പത്തിക, വ്യാപാര പ്രവർത്തനങ്ങളെ കുറിച്ച് ഹിൻഡൻബർഗ് റിസർച്ച് ഉന്നയിച്ച ആരോപണങ്ങള്‍ രാജ്യത്ത് വന്‍ കോളിളക്കം സൃഷ്ടിച്ചിരുന്നു. ഹിൻഡൻബർഗ് ഉയര്‍ത്തിയ ആരോപണങ്ങള്‍ കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിപക്ഷം ആയുധമാക്കുകയും ചെയ്തിരുന്നു...
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.