Arvind Kejriwal: കെജ്രിവാളിന് നിർണായകം! അറസ്റ്റിനെതിരായ ഹർജി സുപ്രീംകോടതിയിൽ, നാളെ പരിഗണിക്കും
Arvind Kejriwal On Supreme Court: തന്റെ അറസ്റ്റ് നിയമവിരുദ്ധമാണെന്ന് കെജ്രിവാൾ സുപ്രീം കോതയിൽ നൽകിയ അപേക്ഷയിൽ പറയുന്നു.
മദ്യനയ കേസിലെ അറസ്റ്റിനെതിരായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഹർജി സുപ്രിംകോടതി നാളെ പരിഗണിക്കും. ജസ്റ്റിസ് സഞ്ജീവ് ഖന്ന, ദീപാങ്കർ ദത്ത എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) നടപടി നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കെജ്രിവാൾ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.
തനിക്കെതിരെ തെളിവുകളൊന്നുമില്ലാതെ, സമൻസിന് ഹാജരായില്ല എന്നതിന്റെ പേരിൽ മാത്രം അറസ്റ്റ് ചെയ്യേണ്ട ആവശ്യമില്ലായിരുന്നെന്നും കെജ്രിവാൾ ഹർജിയിൽ പറയുന്നു. അതേസമയം മദ്യനയക്കേസിന്റെ സൂത്രധാരൻ കെജ്രിവാൾ ആണെന്ന് ആരോപിച്ച് ഇഡി കോടതിയിൽ എതിർ സത്യവാങ്മൂലം നൽകിയിട്ടുണ്ട്.
ALSO READ: മൊബൈൽ ഫോൺ ഉപയോഗിച്ച് ജനറൽ ടിക്കറ്റുകളും എടുക്കാം
പ്രതിപക്ഷ പാർട്ടികളെ തകർക്കാൻ കേന്ദ്രം ഇഡിയെ ഉപയോഗിക്കുന്നതിന്റെ ഉദാഹരണമാണ് തന്റെ അറസ്റ്റ് എന്ന് ആരോപിച്ച് കെജ്രിവാൾ സുപ്രീംകോടതിയിൽ പുതിയ അപേക്ഷ നൽകിയിട്ടുണ്ട്. നിയമവിരുദ്ധമായ അറസ്റ്റ് തെരഞ്ഞെടുപ്പിൽ ബിജെപിക്ക് മേൽക്കൈ നൽകാനാണെന്നും കെജ്രിവാൾ അപേക്ഷയിൽ പറയുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.