തിരുവനന്തപുരം: ഡൽഹിയിൽ 10 വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. കുട്ടിയുടെ മൃതദേഹത്തിൽ തല തകർന്ന നിലയിലായിരുന്നു  കണ്ടെത്തിയത്. നരേല സെക്ടർ 26 ലാണ് സംഭവം നടന്നത്. ഇന്നലെ രാത്രി 9.45 ന് കുട്ടിയെ കാണാതായതായി പോലീസിൽ പരാതി നൽകിയിരുന്നു.


പിന്നീട് നടത്തിയ അന്വേഷണത്തിൽ ഉടനെ തന്നെ കണ്ടെത്തുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് രാഹുൽ, ദേവദത്ത് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവർക്കെതിരെ പോക്സോ, കൊലപാതകം അടക്കമുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തതായി പൊലീസ് വ്യക്തമാക്കി.