Cyclone Fengal: തമിഴ്നാട്ടിൽ കനത്ത മഴക്ക് പിന്നാലെ ഉരുൾപ്പൊട്ടൽ, 3 വീടുകൾ മണ്ണിനടിയിൽ!
Cyclone In Tamilnadu: തകർന്ന മൂന്ന് വീടുകളുടെ അവശിഷ്ടങ്ങൾക്കിടിയിൽ 7 പേര് കുടുങ്ങിക്കിടക്കുന്നതായിട്ടാണ് സൂചന.
ചെന്നൈ: തമിഴ്നാട് തിരുവണ്ണാമലൈയിൽ ഫിൻജാൽ ചുഴലിക്കാറ്റിൽ തുടർന്നുണ്ടായ കനത്ത മഴയിൽ ഉരുൾപൊട്ടൽ ഉണ്ടായതായി റിപ്പോർട്ട്. അണ്ണാമലയാർ മലയുടെ അടിവാരത്തിലുള്ള നിരവധി വീടുകൾക്ക് നാശനഷ്ടം സംഭവിച്ചതായാണ് റിപ്പോർട്ട്.
Also Read: സംസ്ഥാനത്ത് അതിശക്തമായ മഴ; വിവിധ ജില്ലകളിൽ റെഡ് അലർട്ട്, 4 ജില്ലകൾക്ക് അവധി!
പാറക്കഷ്ണങ്ങളും മണ്ണും വീടുകൾക്ക് മുകളിലേക്ക് വീഴുകയായിരുന്നു എന്നാണ് റിപ്പോർട്ട്. 3 വീടുകൾ പൂർണമായി മണ്ണിന് അടിയിലായി. കുട്ടികൾ അടക്കം 7 പേരെ കാണാതായതായി നാട്ടുകാർ അറിയിച്ചിട്ടുണ്ട്. കനത്ത മഴയ്ക്ക് പിന്നാലെ ഇന്നലെ വൈകുന്നേരമാണ് ഉരുൾപ്പൊട്ടലുണ്ടായത്. ജില്ലാ കളക്ടരും പോലീസ് മേധാവിയും സംഭവസ്ഥലം സന്ദർശിച്ചിരുന്നു. രാത്രിയായതിനാൽരക്ഷാ പ്രവർത്തനം നിർത്തിവെയ്ക്കുകയിരുന്നു.
നിലവിൽ തിണ്ടിവനത്തിൽ നിന്നുള്ള എൻഡിആർഎഫ് സംഘം രക്ഷാപ്രവർത്തനത്തിനായി തിരുവണ്ണാമലൈക്ക് തിരിച്ചതായി ജില്ലാ ഭരണകൂടം അറിയിച്ചു. ജില്ലയിൽ റെക്കോർഡ് മഴയാണ് ഇന്നലെ പെയ്തത്. കടലൂർ, വിഴുപ്പുറം, കള്ളക്കുറിച്ചി എന്നിവിടങ്ങളിൽ പലയിടത്തും വെളളക്കെട്ട് രൂക്ഷമായി തുടരുന്നു. വിഴുപ്പുറത്ത് പെട്രോളിൽ വെളളം കലർന്നെന്ന പരാതിയെ തുടർന്ന് അടച്ചിട്ട പമ്പുകളിൽ ഇന്ന് പരിശോധന നടത്തുമെന്നും റിപ്പോർട്ടുണ്ട്.
പുതുച്ചേരിയിൽ പലയിടത്തും വൈദ്യുതി ബന്ധം പുനസ്ഥാപിക്കാനായിട്ടില്ല. സൈന്യം രക്ഷാദൗത്യം തുടരുകയാണ്. ഫിൻജാൽ ചുഴലിക്കാറ്റിൽ ഇതുവരെ 9 മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.