Cyclone Fengal: ഫിന്‍ജല്‍ ചുഴലിക്കാറ്റ് ഇന്ന് കരതൊടും, തമിഴ്നാട്ടിൽ ശക്തമായ മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളിൽ റെഡ് അലർട്ട്
Red Alert Issued In Tamil Nadu: മണിക്കൂറിൽ 90 കിലോമീറ്റർ വേഗതയിൽ ചുഴലിക്കാറ്റ് കരയിൽ പ്രവേശിക്കാനാണ് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.
ചെന്നൈ: ഫിൻജൽ ചുഴലിക്കാറ്റ് തമിഴ്നാട്ടിലെ കാരയ്ക്കലിനും മഹാബലിപുരത്തിനും ഇടയിൽ കരതൊടുമെന്ന് മുന്നറിയിപ്പ്. ഇന്ന് ഉച്ചയ്ക്കുശേഷമാണ് ചുഴലിക്കാറ്റ് കരതൊടുക. മണിക്കൂറിൽ 90 കിലോമീറ്റർ വേഗതയിൽ ചുഴലിക്കാറ്റ് കരയിൽ പ്രവേശിക്കാനാണ് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.
ചെന്നൈ, കാഞ്ചീപുരം, ചെങ്കൽപ്പെട്ട്, തിരുവള്ളൂർ എന്നിവിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചും. മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ചെന്നൈ ഉൾപ്പെടെ ഏഴ് ജില്ലകളിലും പുതുച്ചേരിയിലും റെഡ് അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ഉയർന്ന തിരമാലകൾക്ക് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകുന്നതിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.
ALSO READ: സംസ്ഥാനത്ത് കനത്ത മഴ തുടരും; നാളെ രണ്ടിടത്ത് ഓറഞ്ച് അലർട്ട്
ചെന്നൈ ഉൾപ്പെടെ ഉൾപ്പെടെ ആറ് ജില്ലകളിലെ സ്കൂളുകൾക്ക് അവധിയാണ്. ചെന്നൈ, കാഞ്ചീപുരം, തിരുവള്ളൂർ, ചെങ്കൽപ്പെട്ട് എന്നീ ജില്ലകളിലെ എല്ലാ സ്കൂളുകൾക്കും കോളേജുകൾക്കും അവധിയാണ്. ഐടി കമ്പനി ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം ഏർപ്പെടുത്തണമെന്ന് നിർദേശമുണ്ട്.
ഉച്ചയ്ക്ക് ശേഷം, ഈസ്റ്റ് കോസ്റ്റ് റോഡ്, ഓൾഡ് മഹാബലിപുരം റോഡ് എന്നിവിടങ്ങളിൽ ഗാതഗതം താൽക്കാലികമായി നിർത്തിവയ്ക്കും. ബീച്ചുകളിലും പാർക്കുകളിലും പൊതുജനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി. ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജീകരിച്ചു. തമിഴ്നാട്ടിൽ രാഷ്ട്രപതി പങ്കെടുക്കാനിരുന്ന പരിപാടി റദ്ദാക്കി.
ALSO READ: ഇടവം രാശിക്കാർക്ക് ധനനേട്ടം, മേടം രാശിക്കാർക്ക് തിരിച്ചടികൾ; ഇന്നത്തെ സമ്പൂർണ രാശിഫലം അറിയാം
ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് പ്രവചിച്ചിട്ടുണ്ട്. ഡിസംബർ ഒന്ന്, രണ്ട് തിയതികളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. നവംബർ മുപ്പതിനും ഡിസംബർ മൂന്നിനും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട തീവ്രന്യൂനമർദ്ദം ഇന്നലെ ഉച്ചയോടെയാണ് ഫിൻജൽ ചുഴലിക്കാറ്റായി മാറിയത്. ആന്ധ്ര തീരത്തും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.