Fengal Cyclone: ഫിൻജാൽ ചുഴലിക്കാറ്റ്: ചെന്നൈ വെള്ളത്തിൽ; കനത്ത മഴ തുടരുന്നു; 3 മരണം!
Tamil Nadu Rain Alert: തമിഴ്നാട്ടിൽ വിവിധ ജില്ലകളിലും പുതുച്ചേരിയിലും കനത്ത മഴ തുടരുന്നു. വിമാനത്താവളം തുറന്നു.
ചെന്നൈ: ഫിൻജാൽ ചുഴലിക്കാറ്റിൻ്റെ ശക്തി കുറഞ്ഞ് ഇപ്പോൾ അതിതീവ്ര ന്യൂനമർദ്ദമായി മാറിയാതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്നലെ രാത്രി പതിനൊന്നരയോടെ പൂർണമായി കരയിൽ പ്രവേശിച്ച ഫിൻജാൽ സ്വാധീനം മൂലം പുതുച്ചേരി, കടലൂർ, വിഴുപ്പുറം എന്നിവിടങ്ങളിൽ കനത്ത മഴ തുടരുകയാണ്.
Also Read: വീണ്ടും ഇരുട്ടടി; തുടർച്ചയായ അഞ്ചാം തവണയും ഗ്യാസ് സിലിണ്ടറിന്റെ വില വർദ്ധിപ്പിച്ചു!
മഴക്കെടുതിയിൽ ചെന്നൈയിൽ വ്യത്യസ്ത സംഭവങ്ങളിലായി 3 പേർ വൈദ്യുതാഘാതമേറ്റ് മരിച്ചതായാണ് വിവരം. കാലാവസ്ഥാ പ്രതിസന്ധിയെ തുടർന്ന് അടച്ചിട്ട ചെന്നൈ വിമാനത്താവളം ഇന്ന് പുലർച്ചെ ഒരു മണിയോടെ തുറന്നതായും അറിയിപ്പുണ്ട്. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് വിമാനത്താവളം അടച്ചത്. ചെങ്കൽപെട്ട് അടക്കം 6 ജില്ലകളിലും പുതുച്ചേരിയിലും റെഡ് അലർട്ട് തുടരുന്നു. 12 ജില്ലകളിൽ ഓറഞ്ച് അലർട്ടും ചെന്നൈ ഉൾപ്പെടെ 10 ജില്ലകളിൽ യെല്ലോ അലർട്ടും പറഞ്ഞിട്ടുണ്ട്.
ചുഴലിക്കാറ്റ് ഇന്നലെ തീരം തൊട്ടതോടെ ബസ്, ട്രെയിൻ, ഫ്ലൈറ്റ് സർവീസുകൾ ഉൾപ്പെടെയുള്ള പൊതുഗതാഗതത്തെ ബാധിക്കുകയും ദുർബല പ്രദേശങ്ങളിൽ താമസിക്കുന്നവരെ അധികൃതർ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുകയും ചെയ്തിരുന്നു. വടക്കൻ തമിഴ്‌നാട്, പുതുച്ചേരി തീരങ്ങളിൽ ചുഴലിക്കാറ്റ് നിശ്ചലമായി തുടരുകയും അത് ആഴത്തിലുള്ള ന്യൂനമർദമായി മാറുമെന്നും ഐഎംഡി അറിയിച്ചിട്ടുണ്ട്.
Also Read: ഈ രാശിക്കാർ സൂര്യ കൃപയാൽ ഇന്ന് മിന്നിത്തിളങ്ങും, നിങ്ങളും ഉണ്ടോ?
കഴിഞ്ഞ ഒരു മണിക്കൂറിനുള്ളിൽ ഫെംഗൽ ചുഴലിക്കാറ്റ് നിശ്ചലമായി തുടരുന്നുവെന്നും. അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ ക്രമേണ ആഴത്തിലുള്ള ന്യൂനമർദമായി മാറുമെന്നും ഐഎംഡി അറിയിച്ചിട്ടുണ്ട്. ഫെംഗൽ സാവധാനം പടിഞ്ഞാറ്-തെക്ക് പടിഞ്ഞാറോട്ട് നീങ്ങും, ചെന്നൈയിലെയും കാരയ്ക്കലിലെയും ഡോപ്ലർ കാലാവസ്ഥാ റഡാർ ഈ സംവിധാനം തുടർച്ചയായി നിരീക്ഷിക്കുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.