കൊൽക്കത്ത: ജവാദ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ പശ്ചിമ ബം​ഗാളിൽ അതീവ ജാ​ഗ്രത. സൗത്ത് 24 പർഗാനാസ്, പുർബ മേദിനിപൂർ ജില്ലകളിലെ ആയിരക്കണക്കിന് ആളുകളെ ഒഴിപ്പിച്ചു. ദക്ഷിണ 24 പർഗാനാസ്, പുർബ മേദിനിപൂർ ജില്ലകളിലെ തീരപ്രദേശങ്ങളിൽ നിന്ന് 11,000 പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി.


COMMERCIAL BREAK
SCROLL TO CONTINUE READING

കാക്ദ്വീപ്, ദിഘ, ശങ്കർപൂർ, മറ്റ് തീരദേശ മേഖലകൾ എന്നിവിടങ്ങളിൽ നിന്ന് മത്സ്യത്തൊഴിലാളികളുടെ ബോട്ടുകൾ തിരിച്ചെത്തിയെന്ന് ഒരു ഉദ്യോ​ഗസ്ഥൻ വ്യക്തമാക്കിയതായി പിടിഐ റിപ്പോർട്ട് ചെയ്തു. പശ്ചിമബം​ഗാളിലെ വിവിധയിടങ്ങളിൽ അതിശക്തമായ മഴയാണ് പെയ്തത്. ദിഘ, ശങ്കർപൂർ, താജ്പൂർ, ബഖാലി എന്നിവിടങ്ങളിലെ ബീച്ചുകളിൽ നിന്ന് വിനോദസഞ്ചാരികളോടും പ്രദേശവാസികളോടും മാറിത്താമസിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.


ALSO READ: Cyclone Jawad | ആന്ധ്ര-ഒഡീഷ തീരത്ത് ജാ​ഗ്രത


ദേശീയ ദുരന്ത നിവാരണ സേനയുടെ (എൻഡിആർഎഫ്) 19 ടീമുകളെ ബംഗാളിൽ വിന്യസിച്ചിട്ടുണ്ട്. കൊൽക്കത്ത, പുർബ, പശ്ചിമ മേദിനിപൂർ, നോർത്ത്-സൗത്ത് 24 പർഗാനാസ്, ജാർഗ്രാം, ഹൂഗ്ലി, ഹൗറ എന്നീ ജില്ലകളിൽ ശക്തമായതോ അതിശക്തമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.