ഗാന്ധി നഗർ:  അതിതീവ്ര ചുഴലിക്കാറ്റായ ടൗട്ടെ ഗുജറാത്തിന്റെ പടിഞ്ഞാറന്‍ തീരം തൊട്ടു. കാറ്റ് പോര്‍ബന്തറിന് സമീപത്ത് കൂടിയാണ് കരയിലേക്ക് നീങ്ങിയത്. മണിക്കൂറിൽ 190 കിലോമീറ്റർ വേഗതയിൽ വീശിയടിച്ച കാറ്റ് നിരവധി നഷ്ടങ്ങളാണ് ഗുജറാത്തിൽ വിതച്ചത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ഉച്ചയ്ക്ക് മുന്‍പ് തന്നെ ടൗട്ടെ പോര്‍ബന്തര്‍, മഹുവ തീരങ്ങള്‍ കടക്കുമെന്നാണ്.  ലഭിച്ച മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ മണിക്കൂറില്‍ 180 മുതല്‍ 200 കിലോമീറ്റര്‍ വേഗതയില്‍ വരെ കാറ്റും കടല്‍ക്ഷോഭവും കനത്ത മഴയും ഉണ്ടാകുമെന്നാണ്.   ഇത് കണക്കിലെടുത്ത് ഗുജറാത്ത് തീരത്ത് പ്രഖ്യാപിച്ച റെഡ് അലര്‍ട്ട് തുടരുകയാണ്.


Also Read: മന്ത്രിമാരെ തീരുമാനിക്കാനുള്ള അന്തിമ ചർച്ച ഇന്ന്; സിപിഎം സെക്രട്ടേറിയറ്റും സിപിഐ നിർവാഹക സമിതിയും ചേരും


മേഖലയിൽ നിന്നും ആശുപത്രികളില്‍ ചികിത്സയിലുള്ള കൊറോണ രോഗികളെ ഉള്‍പ്പെടെ ആയിരക്കണക്കിന് ഒഴിപ്പിച്ചു. ഇന്ന് രാവിലെയാണ് ടൗട്ടെ അതിതീവ്ര ചുഴലിക്കാറ്റായി മാറിയത്. രക്ഷാപ്രവര്‍ത്തനത്തിനായി ഇവിടെ സൈനിക യൂണിറ്റുകളേയും വിന്യസിച്ചിട്ടുണ്ട്. 


തുറമുഖങ്ങളും വിമാനത്താവളവും അടച്ചിരിക്കുകയാണ്. അതുപോലെ പ്രശ്ന ബാധിത ഇടങ്ങളിലെ റോഡ്, റെയില്‍ ഗതാഗതവും നിര്‍ത്തിവച്ചിരിക്കുകയാണ്. റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ഇരുപത് വര്‍ഷത്തിനിടെ പടിഞ്ഞാറന്‍ തീരം തൊടുന്ന ഏറ്റവും കരുത്തേറിയ ചുഴലിക്കാറ്റാണിത്.  


Also Read: Cyclone Tauktae ഗുജറാത്തിൽ തീരം തൊട്ടു, ഗുജറാത്തിൽ മണിടിച്ചിലുകൾ റിപ്പോർട്ട് ചെയ്യുന്നു


വിമാനത്താവളം ഉച്ചയ്ക്ക് രണ്ടു മണിവരെ അടച്ചിടും എന്നാണ് ആദ്യം പറഞ്ഞതെങ്കിൽ പിന്നീട് അത് നീട്ടി.  വൈകുന്നേരം ആറുമണിവരെ ഇവിടെയെത്തേണ്ട 34  വിമാനങ്ങളും പുറപ്പെടേണ്ട 22 വിമാനങ്ങളും റദ്ദാക്കിയിട്ടുണ്ട്.   


കേരള തീരത്ത് ചുഴലിക്കാറ്റിന്റെ സ്വാധീനം ഇന്ന് കൂടി ചെറിയ രീതിയിൽ തുടരുമെന്നതിനാല്‍ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക