Bhubaneswar : അതിതീവ്ര ചുഴലിക്കാറ്റായി മാറിയ യാസ് (Cyclone Yaas) ഇന്ന് തീരം തൊടുമെന്ന് ഇന്ത്യൻ മീറ്ററോളിജക്കൽ ഡിപ്പോർട്ടമെന്റ് (IMD) അറിയിച്ചു. ഒഡീഷയിലെ (Odisha) ദമ്ര - ബാലസോർ  സമീപത്തു കൂടി മണിക്കൂറിൽ പരമാവധി 185 കിലോമീറ്റർ വേഗതയിൽ കരയിൽ പ്രവേശിക്കാനാണ് സാധ്യതയെന്ന് കാലവസ്ഥ കേന്ദ്രം അറിയിക്കുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

നിലവിൽ ചുഴലിക്കാറ്റ് ഒഡീഷയിലെ പാരദ്വീപിൽ നിന്ന് 160 കിലോമീറ്റർ അകലെയാണ് ഇപ്പോൾ ഉള്ളത്. നാളെ രാവിലെയോടെ ഒഡീഷ തീരത്ത് ദമ്ര പോർട്ടിനു അരികിലൂടെ ഉച്ചയ്ക്ക് ശേഷം പാരദ്വീപിനും സാഗർ ദ്വീപിനും ഇടയിൽ ദമ്ര-ബാലസോർ സമീപത്ത് തീരം തൊടാനാണ് സാധ്യത.


ALSO READ : Cyclone Yaas നെ കാലാവസ്ഥ വകുപ്പ് അതിതീവ്ര ചുഴലിക്കാറ്റായി പ്രഖ്യാപിച്ചു


ഒഡിഷ, പശ്ചിമ ബംഗാൾ തീരത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പശ്ചിമ ബംഗാളിലെ തീരപ്രദേശങ്ങളിൽ വൻ നാശനഷ്ടങ്ങളാണ് ഉണ്ടായിരിക്കുന്നത്. 50തിൽ അധികം വീടുകൾ ഭാഗിമാകമായി തകർന്നു, മരങ്ങളും  വൈദ്യുതി പോസ്റ്റുകളും കടപുഴകി തുടങ്ങി. വൻ നാശന്ഷടങ്ങളാണ് സംഭവിച്ചിരിക്കുന്നത്. 


ALSO READ : Cyclone Yaas: യാസ് ചുഴലിക്കാറ്റ് ഇന്ന് കര തൊടും; തീരദേശങ്ങളിൽ നിന്നും ആളുകളെ മാറ്റിത്തുടങ്ങി


അതേസമയം ചുഴലിക്കാറ്റ് ശക്തമായതോടെ നാളെ രാവിലെ 8.30 മുതൽ വൈകിട്ട് 7.45 വരെ കൊൽക്കത്ത വിമാനത്താവളം പൂർണ്ണമായും അടച്ചിടാൻ തീരുമാനിച്ചു. ഭുവനേശ്വർ വിമാനത്താവളം ഇന്ന് ചൊവ്വാഴ്ച അർധരാത്രി മുതൽ വ്യാഴാഴ്ച ഉച്ച വരെ അടച്ചിടാൻ തീരുമാനിച്ചു എന്ന് എയർപ്പോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചു. കൂടാതെ ഝാർസുഗദാ, റൗര്‍ക്കില, ദുർഗാപൂർ എയർപ്പോർട്ടുകളും അടച്ചിടാനും തീരുമാനമായി. അതോടൊപ്പം കേരളത്തിലേക്ക്  ഉൾപ്പെടെ 38 ദീർഘദൂര ട്രെയിനുകൾ ഈസ്റ്റേൺ റെയിൽവേ റദ്ദാക്കി.


ALSO READ : Cyclone Yaas in Pics: യാസ് ചുഴലിക്കാറ്റിന് മുന്നോടിയായി സേനകൾ ഒരുങ്ങുന്നു


ഏത് സാഹചര്യവും നേരിടാൻ സർവ സേനകളും സംയുക്തമായി രംഗത്തുണ്ട്. മത്സ്യതൊഴിലാളികൾക്ക് ജാഗ്രത നി‍ർദ്ദേശം നൽകിയെന്ന് നാവികസേന അറിയിച്ചു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.