ഡേറ്റിംഗും റിലേഷൻഷിപ്പും എന്താണെന്നറിയണോ..? എങ്കിൽ സിബിഎസ്ഇ യുടെ പാഠപുസ്തകം നോക്കിയാൽ മതി.  സിബിഎസ്ഇയുടെ ഒമ്പതാം ക്ലാസ് പാഠപുസ്തകത്തിലാണ് ഇതിനെക്കുറിച്ച് ഉൾപ്പെടുത്തിയിരിക്കുന്നത്. പുസ്തകത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. നല്ല ബന്ധങ്ങളും മോശം ബന്ധങ്ങളും, ബന്ധങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചും തിരിച്ചറിയേണ്ടതായ പ്രായമാണ് കൗമാരം. 


COMMERCIAL BREAK
SCROLL TO CONTINUE READING

എന്നാൽ ഇന്നത്തെ കാലത്തും പല കുട്ടികളും മാതാപിതാക്കളുമായി ഇത്തരം കാര്യങ്ങൾ ചർച്ച ചെയ്യുകയോ, ബന്ധങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചും അതിലെ ചതിക്കുഴികളെ കുറിച്ചും മാതാപിതാക്കൾ കുട്ടികളുമായി സംസാരിക്കുന്നതും കുറവാണ്. അത്തരമൊരു സാഹചര്യത്തിൽ ഡേറ്റിങ്ങും റിലേഷൻഷിപ്പും എല്ലാം പാഠപുസ്തകത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ് എന്നാണ് ഭൂരിഭാഗം ആളുകളുടെയും പ്രതികരണം. 


ALSO READ: ഡൽഹിയിൽ 500 വർഷം പഴക്കമുള്ള പള്ളി പൊളിച്ചു; നീക്കം മുന്നറിയിപ്പില്ലാതെ


ഇവ ടെക്സ്റ്റ് ബുക്കിൽ ഉൾപ്പെടുത്താനുള്ള സിബിഎസ്ഇ യുടെ തീരുമാനത്തെ ഇരുകൈയും നീട്ടി സ്വീകരിക്കുകയാണ് ഭൂരിഭാഗം ആളുകളും.
അതേസമയം തന്നെ ഇതിനെക്കുറിച്ച് നെഗറ്റീവ് പറയുന്ന ആളുകളുമുണ്ട്. ബ്രേക്ക്അപ്പ് എങ്ങനെ തരണം ചെയ്യാം എന്നും പുസ്തകത്തിൽ ഉൾപ്പെടുത്തണം എന്നാണ് ചിലരുടെ വാദം. 


ബന്ധങ്ങളെക്കുറിച്ച് മാത്രമല്ല, ഗോസ്റ്റിങ്,  കാറ്റ് ഫിഷിങ്ങ് സൈബർ ബുള്ളിയിങ് എല്ലാം പാഠപുസ്തകത്തിന്റെ ഭാഗമാകുന്നുണ്ട്. കൗമാരക്കാർക്കിടയിൽ ആത്മഹത്യയും ഡിപ്രഷൻ വരുന്ന സാഹചര്യത്തിൽ ഇത്തരം കാര്യങ്ങളെക്കുറിച്ച് കൗമാര പ്രായത്തിൽ തന്നെ അവബോധം ഉണ്ടാക്കാൻ ഉതകുന്ന തീരുമാനമാണ് എന്നാണ് ഭൂരിപക്ഷത്തിന്റെ അഭിപ്രായം.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


 

 


ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.