യുപിയില്‍ സ്കൂള്‍ അധ്യാപികയെ തോക്ക് ചൂണ്ടി തട്ടിക്കൊണ്ടുപോയി കൂട്ട ബലാത്സംഗം ചെയ്തു
ഉത്തര്‍പ്രദേശിലെ ബറേലിയില്‍ അധ്യാപികയെ തോക്ക് ചൂണ്ടി തട്ടിക്കൊണ്ടുപോയി കൂട്ട ബലാത്സംഗം ചെയ്തു. പത്തൊന്‍പതുകാരിയായ പെണ്‍കുട്ടിയെയാണ് ഓടുന്ന കാറില്‍ കൂട്ടമാനഭംഗത്തിനിരയാക്കിയത്.ഈ കഴിഞ്ഞ വെള്ളിയാഴ്ച യുപിയിലെ ബുലന്ത്ഷഹറില്‍ അമ്മയെയും മകളെയും കൂട്ടമാനഭംഗപ്പെടുത്തിയതിന്‍റെ ഞെട്ടല്‍ മാറുന്നതിനുമുന്‍പാണ് ഇപ്പോഴത്തെ സംഭവം.
ലക്‌നൗ: ഉത്തര്‍പ്രദേശിലെ ബറേലിയില്‍ അധ്യാപികയെ തോക്ക് ചൂണ്ടി തട്ടിക്കൊണ്ടുപോയി കൂട്ട ബലാത്സംഗം ചെയ്തു. പത്തൊന്‍പതുകാരിയായ പെണ്‍കുട്ടിയെയാണ് ഓടുന്ന കാറില്‍ കൂട്ടമാനഭംഗത്തിനിരയാക്കിയത്.ഈ കഴിഞ്ഞ വെള്ളിയാഴ്ച യുപിയിലെ ബുലന്ത്ഷഹറില്‍ അമ്മയെയും മകളെയും കൂട്ടമാനഭംഗപ്പെടുത്തിയതിന്‍റെ ഞെട്ടല്‍ മാറുന്നതിനുമുന്‍പാണ് ഇപ്പോഴത്തെ സംഭവം.
സ്‌കൂളിലേക്കു പോവുകയായിരുന്ന പെണ്‍കുട്ടിയെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. ഓടിക്കൊണ്ടിരിക്കുന്ന കാറില്‍ വച്ച് കൂട്ടബലാത്സംഗം ചെയ്ത ശേഷം റോഡരികിലെ കൃഷിഭൂമിയില്‍ ഉപേക്ഷിക്കുകയായിരുന്നു.
മാനഭംഗത്തിന്‍റെ ദൃശ്യങ്ങള്‍ മൊബൈലില്‍ ഷൂട്ട് ചെയ്തതായും പുറത്തുപറഞ്ഞാല്‍ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു.
പ്രദേശത്തെ പോലീസ് സ്‌റ്റേഷന്‍ ചുമതലയുള്ള ഉദ്യോഗസ്ഥന്‍ രാജേഷ് സിങ്ങിനെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയാണെന്നും ഉടന്‍തന്നെ പ്രതികളെ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് അറിയിച്ചു.