Cough Syrups Ban : സാധാരണ പനിക്കുള്ള കഫ് സിറപ്പുകൾ കുട്ടികൾക്ക് നൽകുന്നതിന് വിലക്കേർപ്പെടുത്തി കേന്ദ്രം; മരുന്നുകളിൽ മുന്നറിയിപ്പ് നൽകണമെന്ന് നിർമാതാക്കൾക്ക് നിർദേശം
DCGI Cough Syrups Ban For Kids : നാല് വയസിൽ താഴെയുള്ള കുട്ടികൾക്ക് കഫ് സിറപ്പുകൾ നൽകുന്നതിനാണ് ഡർഗ് കൺട്രോൾ ജനറൽ ഓഫ് ഇന്ത്യ വിലക്കേർപ്പെടുത്തിയിരിക്കുന്നത്
India Cough Syrups Ban : നാല് വയസിൽ താഴെയുള്ള കുട്ടികൾക്ക് സാധാരണ പനിക്ക് നൽകുന്ന കഫ് സിറപ്പുകൾ നൽകുന്നതിന് വിലക്കേർപ്പെടുത്തി ഡർഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡിസിജിഐ). ഇത്തരത്തിലുള്ള കഫ് സിറപ്പുകളുടെ അമിതമായ ഉപയോഗത്തിന്റെ പശ്ചാത്തലത്തിൽ ആഗോള തലത്തിൽ 141 കുട്ടികൾ മരിക്കാൻ ഇടയായതിന്റെ അടിസ്ഥാനത്തിലാണ് ഡിസിജിഐയുടെ അറിയിപ്പ്. കൂടാതെ മരുന്നിന്റെ വിശദാംശങ്ങൾ കൃത്യമായി അതിൽ രേഖപ്പെടുത്തണമെന്ന് ഡിസിജിഐ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണപ്രദേശങ്ങൾക്കും അയച്ച കത്തിൽ പറയുന്നു. മരുന്ന് കുപ്പിയിൽ ക്ലോർഫെനാറമിൻ മാലിയേറ്റ്, ഫെനൈലെഫ്രീൻ മിശ്രതങ്ങൾ അടിങ്ങിട്ടുണ്ടെന്ന് കൃത്യമായി രേഖപ്പെടുത്തണമെന്ന് ഡിസിജിഐയുടെ കത്തിൽ ആവശ്യപ്പെടുന്നു.
പ്രധാനമായും മരുന്ന കമ്പനികൾ നിർമിക്കുന്ന ഗ്ലാക്സോസ്മിത്ത്ര്ക്ലിൻസ് ടി-മിനിക് ഓറൽ ഡ്രോപ്സ്, ഗ്ലെൻമാർക്ക്സ് അസ്കോറിൽ ഫ്ലു സിറപ്പ് ഐപിസിഎ ലബോട്ടറീസ് സോൾവിൻ കോൾർഡ് സിറപ്പ് തുടങ്ങിയ മരുന്നകൾക്ക് ജാഗ്രത നിർദേശം പതിപ്പിക്കണമെന്നാണ് ഡിസിജിഐയുടെ ആവശ്യമെന്നാണ് ന്യൂസ്18 റിപ്പോർട്ട് ചെയ്യുന്നത്. ഡിസംബർ 18നാണ് സി ഡി എസ് സി ഒയും ഡിസിജിഐ ചേർന്ന് സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണപ്രദേശങ്ങൾക്കും നിർദേശം നൽകിയിരിക്കുന്നത്.
ALSO READ : Mob Lynching: ആൾക്കൂട്ട കൊലപാതകങ്ങള്‍ക്ക് വധശിക്ഷ, വന്‍ പ്രഖ്യാപനവുമായി ആഭ്യന്തര മന്ത്രി അമിത് ഷാ
രാജ്യത്ത് തന്നെ നിർമിക്കുന്ന കഫ് സിറപ്പുകൾ ഉപയോഗിക്കുന്നതിലൂടെ 12 കുട്ടികൾ മരിക്കുകയും നാല് കുഞ്ഞങ്ങൾ മറ്റ് അസുഖങ്ങളുമുണ്ടായതായിട്ടാണ് റിപ്പോർട്ടുകൾ നൽകുന്ന വിവരം. നേരത്തെ ഈ ജൂണിൽ 14 ഓളം മരുന്നകൾക്കാണ് കേന്ദ്രം പൂർണമായി വിലക്കേർപ്പെടുത്തിയിരുന്നു. ക്ലോർഫെനാറമിൻ മാലിയേറ്റ്, ഫെനൈലെഫ്രീൻ അടങ്ങുന്ന മരുന്ന അഞ്ച് വയസിൽ താഴെയുള്ള കുട്ടികൾക്ക് നൽകരുതെന്നാണ് ലോകാരോഗ്യ സംഘടന നിർദേശിക്കുന്നത്.
രാജ്യത്ത് ക്ലോർഫെനാറമിൻ മാലിയേറ്റ്, ഫെനൈലെഫ്രീൻ അടങ്ങുന്ന സിറപ്പ് നിർമിക്കുന്നത് രാജ്യത്തെ പ്രധാന മരുന്ന നിർമാതാക്കളാണ്. പ്രത്യേകിച്ച് ഗ്ലാക്സോ സ്മിത്ത്ക്ലിൻ ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡ്, വാൻബറി ലിമിറ്റഡ്, അലെംബിക്ക് ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡ്, ഗ്ലെൻമാർക്ക് ഫാർമസ്യൂട്ടിക്കൽസ്, ഐപിസിഎ ലബോർട്ടറീസ് തുടങ്ങിയവരാണ് ക്ലോർഫെനാറമിൻ മാലിയേറ്റ്, ഫെനൈലെഫ്രീൻ അടുങ്ങുന്ന സിറപ്പുകൾ നിർമിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.