ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് വധ ഭീഷണി
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് വധ ഭീഷണി.
Lucknow: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് വധ ഭീഷണി.
ഉത്തര്‍പ്രദേശ് (Uttar Pradesh) പോലീസിന്‍റെ വാട്‌സ് ആപ്പ് നമ്പറിലാണ് യോഗി ആദിത്യനാഥിനെ (Yogi Adityanath) വധിക്കുമെന്ന സന്ദേശം ലഭിച്ചത്. കഴിഞ്ഞ ദിവസം വൈകീട്ടോടെയാണ് 75700000100 എന്ന വാട്‌സ് ആപ്പ് നമ്പറിലേക്ക് ഭീഷണി സന്ദേശം എത്തിയത്.
ഉടനെതന്നെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. പ്രത്യേക സംഘങ്ങള്‍ രൂപീകരിച്ചായിരുന്നു അന്വേഷണം. എന്നാല്‍, അന്വേഷണം ചെന്നെത്തിയത് മൈനറായ കുട്ടിയുടെ ഫോണില്‍ നിന്നാണ് എന്നത് അന്വേഷണ സംഘത്തെ അമ്പരിപ്പിച്ചു.
സംസ്ഥാന സൈബര്‍ ടീമും ആഗ്ര പോലീസും സംയുക്തമായാണ് സന്ദേശം എത്തിയ ഫോണിന്‍റെ ഉടമയെ കണ്ടെത്തിയത്.
കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനായി കുട്ടിയെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരിയ്ക്കുകയാണ്. സന്ദേശമെത്തിയ ഫോണിന്‍റെ ഉടമ പ്രായപൂര്‍ത്തിയാകാത്തകുട്ടിയായതിനാല്‍, ഈ കുട്ടിതന്നെയാണോ സന്ദേശം അയച്ചതെന്നും പോലീസ് പരിശോധിച്ച് വരികയാണ്.
Also read: Mission Rojgar; 4 മാസത്തിനുള്ളില്‍ 50 ലക്ഷം തൊഴിലവസരങ്ങള്‍...!!
ആഗ്രയില്‍ നിന്നും കുട്ടിയെ കസ്റ്റഡിയില്‍ എടുത്ത പോലീസ്, കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി ലഖ്നൗവിലേക്ക് കൊണ്ടു പോയിരിയ്ക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്.