ന്യൂഡൽഹി: കേരളത്തിൽ പേവിഷ വാക്സിൻ സ്വീകരിച്ചിട്ടും മരണങ്ങൾ ഉണ്ടായത് വാക്സിൻ പിഴവല്ലെന്ന് കേന്ദ്രസംഘം. വാക്സിൻ ഫലപ്രദമാണെന്നും നായയുടെ കടിയേറ്റാൽ സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ചുള്ള അവബോധത്തിന്റെ അപര്യാപ്തതയാണ് മരണങ്ങൾക്ക് കാരണമെന്നും കേന്ദ്ര സംഘം വ്യക്തമാക്കി. പേവിഷ വാക്സിൻ സ്വീകരിച്ചിട്ടും മരണങ്ങളുണ്ടായത് വാക്സിൻ ഫലപ്രദമല്ലാത്തതിനാലാണെന്ന വാദം ശരിയല്ലെന്നും കേന്ദ്രസംഘം വ്യക്തമാക്കി. 


COMMERCIAL BREAK
SCROLL TO CONTINUE READING

കേന്ദ്ര ആരോഗ്യമന്ത്രാലയം നിയോഗിച്ച വിദഗ്ധസമിതി സംസ്ഥാനം സന്ദർശിച്ച് നടത്തിയ പഠനത്തിന്റെ റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്. വിദഗ്ധസമിതി റിപ്പോർട്ട് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന് സമർപ്പിച്ചു. ഈ വർഷം കേരളത്തിൽ പേവിഷബാധ മൂലം ഉണ്ടായ 21 മരണങ്ങളുടെ വിവരങ്ങൾ അടിസ്ഥാനമാക്കിയാണ് റിപ്പോർട്ട് തയ്യാറാക്കിയത്. നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോളിലെ വിദഗ്ധരാണ് വിദ​ഗ്ധ സംഘത്തെ നയിച്ചത്. മരണം പേവിഷവാക്സിനുകളുടെ പിഴവുമൂലമാണെന്ന ആരോപണമുയർന്ന പശ്ചാത്തലത്തിലാണ് ഇക്കാര്യത്തിൽ പഠനം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ കേന്ദ്ര ആരോഗ്യമന്ത്രാലയം ഉന്നതസമിതിയെ നിയോഗിച്ചത്.


ALSO READ: Stray dog attack: ഇടുക്കിയിൽ തെരുവുനായയുടെ ആക്രമണം; വയോധിക ഉൾപ്പടെ ഏഴ് പേർക്ക് കടിയേറ്റു


നായയുടെ കടിയേറ്റ ആറ് പേർ വാക്സിനെടുത്തിട്ടും മരിച്ച സാഹചര്യത്തിൽ വാക്സിന്റെ ഫലപ്രാപ്തിയിൽ അന്വേഷണം ആവശ്യപ്പെട്ട് സംസ്ഥാന ആരോഗ്യമന്ത്രി വീണാ ജോർജ് കേന്ദ്രത്തിന് കത്തയച്ചിരുന്നു. തുടർന്ന്, കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയുടെയും ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ ഡോ. വി.ജി. സൊമാനിയുടെയും നിർദേശത്തിലാണ് കേന്ദ്രസംഘം കേരളത്തിലെത്തി വിശദ പഠനം നടത്തിയത്.


പേവിഷ പ്രതിരോധവാക്സിൻ നൂറ് ശതമാനം ഫലപ്രദമാണെന്ന് കേന്ദ്രസംഘം റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. മൃഗങ്ങളുടെ കടിയേറ്റാൽ ചെയ്യേണ്ടതും ചെയ്യാൻ പാടില്ലാത്തതുമായ കാര്യങ്ങളെക്കുറിച്ചുള്ള അവബോധം കേരളത്തിലെ പൊതുസമൂഹത്തിൽ കുറവാണ്. ഇതാണ് മരണങ്ങൾക്ക് പ്രധാനകാരണമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. കൃത്യസമയത്ത് ഇടപെട്ടിരുന്നെങ്കിൽ ഭൂരിഭാഗം മരണങ്ങളും തടയാമായിരുന്നുവെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.