JNU: ദീപികയുടെ പരസ്യ ചിത്രം പിന്‍വലിച്ച് കേന്ദ്ര സര്‍ക്കാര്‍!
JNU വിദ്യാര്‍ത്ഥി സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയ ബോളിവുഡ് ചലച്ചിത്ര താരം ദീപിക പദുക്കോണിന്‍റെ പരസ്യ ചിത്രം പിന്‍വലിച്ച് കേന്ദ്ര സര്‍ക്കാര്‍.
ന്യൂഡല്‍ഹി: JNU വിദ്യാര്‍ത്ഥി സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയ ബോളിവുഡ് ചലച്ചിത്ര താരം ദീപിക പദുക്കോണിന്‍റെ പരസ്യ ചിത്രം പിന്‍വലിച്ച് കേന്ദ്ര സര്‍ക്കാര്‍.
കേന്ദ്ര നൈപുണ്യ വികസന മന്ത്രാലയത്തിന്‍റെ സ്കില്‍ ഇന്ത്യയ്ക്ക് വേണ്ടിയുള്ള പ്രോമോഷണല്‍ വീഡിയോയാണ് കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചത്. ആസിഡ് ആക്രമത്തിന് ഇരയായവരെ കുറിച്ചും സ്കില്‍ ഇന്ത്യയെ കുറിച്ചും സംസാരിക്കുന്ന ദീപികയുടെ ഉള്ളടക്കമാണ് പരസ്യത്തില്‍ ഉണ്ടായിരുന്നത്.
45 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ എല്ലാ പൗരന്‍മാര്‍ക്കും തുല്യ അവകാശം ലഭിക്കേണ്ടതിന്‍റെ ആവശ്യകതയെ കുറിച്ചും ദീപിക പറയുന്നുണ്ട്. ബുധനാഴ്ച റിലീസ് ചെയ്ത ദീപികയുടെ പരസ്യ വീഡിയോ വ്യാഴാഴ്ച പിന്‍വലിക്കുകയായിരുന്നു. കേന്ദ്ര തൊഴില്‍ മന്ത്രാലയത്തില്‍ ഉള്‍പ്പടെ നല്‍കിയിരുന്ന പരസ്യ വീഡിയോയായിരുന്നു ഇത്.
എന്നാല്‍, വീഡിയോ ദൃശ്യങ്ങള്‍ കൂടുതല്‍ പരിശോധനയ്ക്കും വിലയിരുത്തലിനുമായി മാറ്റി വച്ചിരിക്കുകയാണ് എന്നാണ് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം. കൂടാതെ, ദീപികയുമായി സ്കില്‍ ഇന്ത്യയ്ക്ക് ഔദ്യോഗിക കരാറുകള്‍ ഒന്നുമില്ലെന്നും മന്ത്രാലയം വിശദീകരിക്കുന്നു.
പ്രോമോഷണല്‍ വീഡിയോ റിലീസ് ചെയ്യുന്നതിന് മുന്‍പ് ദീപിക ആസിഡ് ആക്രമണത്തിന് ഇരയായവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനെ അഭിനന്ദിച്ച് നൈപുണ്യ വികസന മന്ത്രാലയം രംഗത്തെത്തുകയും ചെയ്തിരുന്നു.
ചൊവ്വാഴ്ച വൈകിട്ട് 7.30നാണ് ദീപിക JNU ക്യാമ്പസിലെത്തിയത്. തുടര്‍ന്ന്, സബര്‍മതി ഹോസ്റ്റലില്‍ വിദ്യാര്‍ഥികളെ സന്ദര്‍ശിച്ച ശേഷം മടങ്ങി. പതിനഞ്ച് മിനിറ്റോളം വിദ്യാര്‍ഥികള്‍ക്കൊപ്പം ചെലവഴിച്ച ദീപികയെന്നാല്‍ വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്ത് സംസാരിച്ചില്ല.
പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രമായ "Chhapaak" ന്‍റെ പ്രചരണാര്‍ഥം രണ്ടു ദിവസമായി ദീപിക ഡല്‍ഹിയില്‍ ഉണ്ടായിരുന്നു. ചിത്രത്തിന്‍റെ പ്രചാരണ പരിപാടികള്‍ അവസാനിപ്പിച്ചശേഷമാണ് ദീപിക JNU സന്ദര്‍ശിച്ചത്.
ഇതേ തുടര്‍ന്ന്, ദീപികയെ പിന്തുണച്ചും എതിര്‍ത്തും നിരവധി പേര്‍ സമൂഹ മാധ്യമങ്ങളിലൂടെ രംഗത്തെത്തി. ദീപിക പദുകോണിന്‍റെ ചിത്രങ്ങള്‍ ബഹിഷ്‌കരിക്കാന്‍ ബിജെപി നേതാക്കള്‍ പ്രചാരണം ആരംഭിക്കുകയും ചെയ്തിരുന്നു.