മോദിയെന്ന് പേരുള്ളവരെ അപമാനിച്ചുവെന്ന മാനനഷ്ടക്കേസിൽ സൂറത്ത് കോടതിയിൽ ഹാജരായി Rahul Gandhi
മോദി എന്ന പേരിനെ അപമാനിച്ച് സംസാരിച്ചുവെന്ന് കാണിച്ച് ഗുജറാത്തിലെ ബിജെപി എംഎൽഎ പൂർണേഷ് മോദി സമർപ്പിച്ച മാനനഷ്ടക്കേസിൽ മൊഴി നൽകുന്നതിനായാണ് രാഹുൽ ഗാന്ധി എത്തിയത്
ഗാന്ധിനഗർ: മാനനഷ്ടക്കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി (Rahul Gandhi) ഗുജറാത്തിലെ സൂറത്ത് കോടതിയിൽ ഹാജരായി. മോദി എന്ന പേരിനെ അപമാനിച്ച് സംസാരിച്ചുവെന്ന് കാണിച്ച് ഗുജറാത്തിലെ ബിജെപി എംഎൽഎ പൂർണേഷ് മോദി സമർപ്പിച്ച മാനനഷ്ടക്കേസിൽ (Defamation case) മൊഴി നൽകുന്നതിനായാണ് രാഹുൽ ഗാന്ധി എത്തിയത്.
സൂറത്ത് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് എഎൻ ദവെയാണ് രാഹുൽ ഗാന്ധിയോട് നേരിട്ടെത്തി മൊഴി നൽകാൻ ആവശ്യപ്പെട്ടത്. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പ് (Election Campaign) പ്രചാരണത്തിനിടെയാണ് കേസിന് ആസ്പദമായ പ്രസ്താവന രാഹുൽ ഗാന്ധി നടത്തിയത്. ഒരു പൊതുയോഗത്തിൽ പങ്കെടുത്ത് സംസാരിക്കവേ എല്ലാ കള്ളൻമാർക്കും എങ്ങനെ മോദിയെന്ന് പേര് വന്നുവെന്ന് രാഹുൽ ഗാന്ധി ചോദിച്ചിരുന്നു.
ALSO READ: Vaccine സൗജന്യമെന്ന് പ്രധാനമന്ത്രി, ലളിതമായ ഒരു ചോദ്യം കൂടിയെന്ന് Rahul Gandhi..!!
നീരവ് മോദി, ലളിത് മോദി, നരേന്ദ്ര മോദി എങ്ങനെയാണ് ഇവർക്കെല്ലാം മോദിയെന്ന പേര് കിട്ടിയത്. എല്ലാ കള്ളൻമാർക്കും എങ്ങനെയാണ് മോദിയെന്ന് പേര് കിട്ടുന്നതെന്നും രാഹുൽ ഗാന്ധി ചോദിച്ചിരുന്നു. ഇത് രണ്ടാമത്തെ തവണയാണ് രാഹുൽ ഈ മാനനഷ്ടക്കേസുമായി ബന്ധപ്പെട്ട് സൂറത്ത് കോടതിയിൽ ഹാജരാകുന്നത്. താൻ ഹാസ്യരൂപേണയാണ് പരാമർശം നടത്തിയതെന്നും ഇക്കാര്യത്തിൽ താൻ നിരപരാധിയാണെന്നും രാഹുൽ കോടതിയിൽ വ്യക്തമാക്കിയിരുന്നു.
കോടതിയിൽ മൊഴി നൽകിയതിന് ശേഷം ഭയം ഇല്ലാതാക്കുക എന്നതാണ് നിലനിൽപ്പിന്റെ രഹസ്യമെന്ന് അദ്ദേഹം കുറിപ്പ് പങ്കുവച്ചു. ട്വിറ്ററിലൂടെയാണ് (Twitter) രാഹുൽ ഗാന്ധി കുറിപ്പ് പങ്കുവച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...