ന്യൂഡല്‍ഹി: പാര്‍ലമെന്‍റില്‍ കത്തുന്ന റാഫേല്‍ വിവാദത്തിന് തക്ക മറുപടിയുമായി പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമന്‍.


COMMERCIAL BREAK
SCROLL TO CONTINUE READING

2014വരെ അധികാരത്തിലിരുന്ന കോണ്‍ഗ്രസ്‌ എന്തുകൊണ്ട് റാഫേല്‍ വിമാന കരാര്‍ പ്രാബല്യത്തില്‍ വരുത്തിയില്ല എന്ന ചോദ്യമുന്നയിച്ച മന്ത്രി കോണ്‍ഗ്രസ് ദേശീയ സുരക്ഷയെ വില കുറച്ച്‌ കണ്ടുവെന്നും ആരോപിച്ചു.


കടുത്ത ഭീഷണിയുയര്‍ത്തുന്ന അയല്‍വാസി​ക​ളു​ള്ള​പ്പോ​ള്‍ സ​മ​യ​ത്തി​ന് പ​ട​ക്കോ​പ്പു​ക​ള്‍ വാ​ങ്ങേ​ണ്ട​ത് അ​ത്യാ​വ​ശ്യ​മാ​ണെ​ന്ന് പ്ര​തി​രോ​ധ​മ​ന്ത്രി പ​റ​ഞ്ഞു. ത​ങ്ങ​ള്‍ പ്ര​തി​രോ​ധ ഇ​ട​പാ​ടു​ക​ള്‍ ന​ട​ത്താ​റി​ല്ല. ത​ങ്ങ​ള്‍ പ്ര​തി​രോ​ധ ക​രാ​റു​ക​ളിലാണ് ഏര്‍പ്പെടുന്നത്. രാ​ജ്യ​സു​ര​ക്ഷ​യാ​ണ് ത​ങ്ങ​ളു​ടെ ആ​ദ്യ​ത്തെ മു​ന്‍​ഗ​ണ​ന​യെ​ന്നും നി​ര്‍​മ​ല സീ​താ​രാ​മ​ന്‍ പറ​ഞ്ഞു.


ആദ്യ വിമാനം 2019 സെപ്റ്റംബറില്‍ ഇന്ത്യക്ക് ലഭിക്കുമെന്നും ബാക്കിയുള്ള 36 വിമാനങ്ങള്‍ 2022ല്‍ ഇന്ത്യക്ക് ലഭിക്കുമെന്നും, വിമാനങ്ങളുടെ വിലയുടെ കാര്യത്തില്‍ 14 മാസങ്ങള്‍ കൊണ്ട് തീരുമാനമെടുത്തതായും സീതാരാമന്‍ പറഞ്ഞു.


അതിര്‍ത്തിയില്‍ ഇന്ത്യ ഭീഷണി നേരിടുന്നുണ്ട്. പക്ഷേ സമാധാനം നിലനിര്‍ത്തുകയാണ് വേണ്ടത്. പക്ഷേ ഇന്ത്യ ഭീഷണിയെ നേരിടാന്‍ സജ്ജമാണ്. വെടിക്കോപ്പുകളും ആയുധങ്ങളും ഇന്ത്യക്ക് അത്യാവശ്യമാണ്. ചൈനയ്ക്ക് 4800 വിമാനങ്ങളുണ്ട്. പാക്കിസ്ഥാനും സമാനമായ രീതിയില്‍ പ്രതിരോധ മേഖല ശക്തിപ്പെടുത്തുന്നുണ്ട്. അതുകൊണ്ട് ഇന്ത്യക്കും ഇതേ മാര്‍ഗം സ്വീകരിക്കേണ്ടി വരും. 


അതേസമയം ദസോയും ഹാലും തമ്മില്‍ ഒരു കരാറുമില്ല. റാഫേല്‍ ജെറ്റുകള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് ഹാല്‍ ദസോയോട് പറഞ്ഞിരുന്നു. ഇക്കാരണം കൊണ്ട് തന്നെ വിമാനങ്ങള്‍ക്ക് ഗ്യാരണ്ടി നല്‍കാനാവില്ലെന്ന് ദസോ അറിയിച്ചിരുന്നു. അതുകൊണ്ട് തന്നെ ഹാലുമായി നേരത്തെ തന്നെ കരാറുണ്ടായിരുന്നില്ലെന്നും പ്രതിരോധ മന്ത്രി വ്യക്തമാക്കി. കോണ്‍ഗ്രസ് നുണകള്‍ പ്രചരിപ്പിക്കുകയാണ്. സത്യാവസ്ഥ അവര്‍ക്ക് അംഗീകരിക്കാന്‍ സാധിക്കുന്നില്ലെന്നും നിര്‍മലാ സീതാരാമന്‍ പറഞ്ഞു.


കൂടാതെ, എ​ച്ച്‌എ​എ​ല്ലി​നെ ശ​ക്തി​പ്പ​ടു​ത്താ​ന്‍ ഒ​ന്നും ചെ​യ്യാ​ത്ത കോ​ണ്‍​ഗ്ര​സ് മു​ത​ല​ക്ക​ണ്ണീ​ര്‍ ഒ​ഴു​ക്കു​ക​യാ​ണെ​ന്നും നിര്‍മലാ സീ​താ​രാ​മ​ന്‍ കു​റ്റ​പ്പെ​ടു​ത്തി.