ന്യൂ ഡൽഹി : ഡൽഹിയിൽ നിർമാണ തൊഴിലാളികൾക്ക് സൗജന്യ യാത്ര സൗകര്യമേർപ്പെടുത്തി അരവിന്ദ് കേജരിവാൾ സർക്കാർ. തൊഴിൽ മേഖലയിലേക്ക് പോകുന്ന തൊഴിലാളികൾക്ക് സൗജന്യ ബസ് പാസ് സൗകര്യമേർപ്പെടുത്തുമെന്ന് ഡൽഹി ഉപമുഖ്യമന്ത്രി മനിഷ് സിസോദിയ അറിയിച്ചു. പദ്ധതിയുടെ ഉദ്ഘാടനം ഡൽഹി സെക്രട്ടറിയേറ്റിൽ വെച്ച് തൊഴിലാളികൾക്ക് സൗജന്യ പാസുകൾ നൽകികൊണ്ട് സിസോദിയ നിർവഹിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

കഴിഞ്ഞ ഒരു വർഷത്തിനിടെ ഡൽഹി സർക്കാരിന്റെ വിവിധ സ്കീമുകളിലായി പത്ത് ലക്ഷം തൊഴിലാളികളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇവർക്കായി 600 കോടി രൂപ ഡൽഹി സർക്കാർ ആ പദ്ധതികളിലൂടെ വിതരണം ചെയ്തിട്ടുണ്ട്. രാജ്യത്ത് തൊഴിലാളികൾക്കായി ഒരു സർക്കാർ മാറ്റിവെക്കുന്ന ഏറ്റവും ഉയർന്ന തുകയാണിതെന്ന് മനിഷ് സിസോദിയ അറിയിച്ചു. 


ALSO READ : Delhi Heatwave : ഡൽഹിയിൽ ഉഷ്ണതരംഗത്തെ തുടർന്ന് യെല്ലോ അലേർട്ട്; താപനില 46 ഡിഗ്രിയിലേക്ക് എത്തിയേക്കും



കൂടാതെ ഈ സൗജന്യ പാസിലൂടെ ലാഭിക്കുന്ന തുക പാഴാക്കി കളയാതെ കുടുംബത്തിന്റെ ഉന്നമനത്തിന് വേണ്ടി ചിലവഴിക്കണമെന്ന് ഡൽഹി ഉപമുഖ്യമന്ത്രി തൊഴിലാളികൾക്ക് നിർദേശവും നൽകി. ഇത്തരത്തിൽ സൗജന്യ ബസ് പാസ് നൽകുന്നതോട് ഒരു തൊഴിലാളിക്ക് മാസം 1,000 മുതൽ 3,000 രൂപ വരെ ലാഭിക്കാൻ സാധിക്കുമെന്ന് സിസോദിയ വ്യക്തമാക്കി.


നിർമാണ തൊഴിലാളികൾക്ക് പുറമെ, പേയ്ന്റിങ് തൊഴിലാളികൾ, വെൽഡർമാർ, ആശാരി പണി ചെയ്യുന്നവർ, ക്രെയിൻ ഓപ്പറേറ്റർമാർ തുടങ്ങിയ തൊഴിലാളികൾക്ക് ഈ സൗജന്യ ബസ് ലഭിക്കുന്നത്. നേരത്തെ 2020ലെ തിരഞ്ഞെടുപ്പ് ജയത്തിന് ശേഷം ആം ആദ്മി സർക്കാർ ഡൽഹി വനിതാ യാത്രക്കാർക്ക് സൗജന്യ ബസ് യാത്ര ഏർപ്പെടുത്തിയിരുന്നു. സത്രീകൾക്ക് സൗജന്യ യാത്ര സൗകര്യം സർക്കാർ ബസുകളിൽ ഏർപ്പെടുത്തിട്ടും ഡൽഹി ട്രാൻസ്പോർട്ട് കോർപറേഷൻ ലാഭത്തിലാണ് പ്രവർത്തിക്കുന്നതെന്ന് റിപ്പോർട്ട് അടുത്തിടെ പുറത്ത് വന്നിരുന്നു.



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.