ഡൽഹിയിൽ വായുമലിനീകരണം അതിരൂക്ഷമായി തുടരുകയാണ്. വായു ഗുണനിലവാര സൂചികയിൽ ഡൽഹിയിൽ 431 ആണ് രേഖപ്പെടുത്തിയത്. ഗുരുഗ്രാമില്‍ 478, ദീര്‍പൂരില്‍ 534, നോയിഡയില്‍ 529 എന്നിങ്ങനെയാണ് വായുനിലവാരം രേഖപ്പെടുത്തിയിരിക്കുന്നത്. വായുമലിനീകരണം അതിരൂക്ഷമായ സാഹചര്യത്തിൽ ഡൽഹിയിൽ നാലാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്ക് അവധി നല്കിയിരിക്കുകയാണ്. കൂടാതെ എട്ടാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്ക് ഓൺലൈൻ ക്ലാസ്സാണ് ഉള്ളത്.  കായിക പരിശീലനങ്ങൾ നടത്തരുതെന്നും നിർദ്ദേശം നല്കിയിട്ടുണ്ട്. 50% സർക്കാർ  സർക്കാർ ജീവനക്കാർക്ക് നിലവിൽ വർക്ക് ഫ്രം ഹോം നല്കിയിരിക്കുകയാണ്. നവംബർ 8 വരെ ഇത് തുടരുമെന്നും അറിയിച്ചിട്ടുണ്ട്.



COMMERCIAL BREAK
SCROLL TO CONTINUE READING

കമ്മീഷൻ ഫോർ എയർ ക്വാളിറ്റി മാനേജ്‌മെന്റ് (സിഎക്യുഎം) ശുപാർശ ചെയ്ത മലിനീകരണ വിരുദ്ധ നിയന്ത്രണങ്ങൾ ഡൽഹിയിൽ പ്രാബല്യത്തിൽ വരുത്തിയിട്ടുണ്ട്.  ബിഎസ് VI ഇതര ഡീസൽ ഓടിക്കുന്ന ലൈറ്റ് മോട്ടോർ വാഹനങ്ങളുടെ നിരോധനം ഉൾപ്പെടെ ഇതിൽ വരും. അവശ്യ സേവനങ്ങൾക്ക് ഒഴികെയുള്ള ഡീസൽ ട്രക്കുകൾക്ക്  ഡൽഹിയിൽ പ്രവേശിക്കാൻ അനുമതിയില്ല. 


ALSO READ: Delhi Pollution: ഡൽഹിയിൽ വായുമലിനീകരണം അതിരൂക്ഷം; പ്രൈമറി സ്കൂളുകൾ അടച്ചിടാൻ നിർദ്ദേശം


വായുമലിനീകരണം രൂക്ഷമായതിനെ തുടർന്ന് കുട്ടികൾ ഉൾപ്പടെയുള്ള നിരവധി പേർ ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നുവെന്ന് അറിയിച്ച് രംഗത്ത് വന്നിരുന്നു.  ഡൽഹിയിലെ വായുവിന്റെ ഗുണനിലവാരം ഗുരുതരമായ വിഭാഗത്തിലേക്ക് താഴ്ന്നു. ലോകത്തിലെ ഏറ്റവും മലിനമായ തലസ്ഥാനമായി എല്ലാ ശൈത്യകാലത്തും ഡൽഹി മാറുകയാണ്. തണുപ്പ്, നിർമാണ പ്രവർത്തനങ്ങളുടെ പൊടികൾ, വാഹനങ്ങളുടെ പുറന്തള്ളൽ, അടുത്ത വിളവെടുപ്പിനായി വയലുകൾ വൃത്തിയാക്കാൻ അയൽ സംസ്ഥാനങ്ങളിൽ വിളകളുടെ അവശിഷ്ടങ്ങൾ കത്തിക്കുന്നതിൽ നിന്നുള്ള പുക എന്നിവയാണ് ഇതിന് കാരണം.


താഴ്ന്ന താപനിലയും കാറ്റ് കുറവുള്ളതും കാറ്റിന്റെ ദിശ മാറുന്നതും കാലാകാലങ്ങളിൽ വായുവിന്റെ ഗുണനിലവാരം മോശമാക്കുന്നു. വായു മലിനീകരണം തടയുന്നതിനായി ഡൽഹിയിൽ ഈ ആഴ്ച നിർമാണ പ്രവൃത്തികളും, കെട്ടിടം പൊളിക്കുന്ന ജോലികളും, കാർ, മോട്ടോർ സൈക്കിൾ യാത്രകളും കുറയ്ക്കാൻ അധികൃതർ ആവശ്യപ്പെട്ടു. സാധ്യമാകുമ്പോൾ വർക്ക് ഫ്രം ഹോം സ്വീകരിക്കാനും, വീട്ടിൽ കൽക്കരി, വിറക് എന്നിവയുടെ ഉപയോഗം കുറയ്ക്കാനും സർക്കാർ ആവശ്യപ്പെട്ടു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.