Delhi Air Quality: ദീപാവലിയ്ക്ക് ശേഷം ഏറെ നാളുകള്‍ ഡല്‍ഹിയില്‍ വായു ഗുണനിലവാരം അതീവ മോശം അവസ്ഥയില്‍ തുടര്‍ന്നിരുന്നു. എന്നാല്‍, പിന്നീട് ഇടയ്ക്കുണ്ടായ മഴയും കാറ്റും വായു മലിനീകരണ തോത് കുറയാന്‍ സഹായകമായി. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:  Important Update on Aadhaar: 3 ദിവസത്തിനകം ആധാര്‍ വിവരങ്ങള്‍ പുതുക്കിയില്ല എങ്കില്‍ പണ നഷ്ടം!!  
 
എന്നാല്‍, ശൈത്യകാലം ആരംഭിച്ചതോടെ കനത്ത മൂടല്‍ മഞ്ഞ് ഡൽഹിയിലെ വായു ഗുണനിലവാരം വീണ്ടും മോശം അവസ്ഥയിലേയ്ക്ക് നയിച്ചിരിയ്ക്കുകയാണ്. കനത്ത മൂടൽമഞ്ഞുമൂലം തുടര്‍ച്ചയായ രണ്ടാം ദിവസവും ഡൽഹിയിലെ വായു ഗുണനിലവാരം 'വളരെ മോശം' നിലയില്‍ തുടരുന്നു.


Also Read:  Glowing Face: രാത്രി ഉറങ്ങുന്നതിന് മുമ്പ് ഇക്കാര്യം ചെയ്തോളൂ, മുഖം വെട്ടിത്തിളങ്ങും!!  
 
റിപ്പോര്‍ട്ട് അനുസരിച്ച് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് (സി‌പി‌സി‌ബി) ഡല്‍ഹിയിലെ ഒട്ടുമിക്ക പ്രദേശങ്ങളിലും വായു ഗുണ നിലവാരം (AQI) 350 ന് മുകളിലാണ് രേഖപ്പെടുത്തിയിരിയ്ക്കുന്നത്.   അതായത്  തുടർച്ചയായ രണ്ടാം ദിവസവും ഡൽഹി നിവാസികൾ 'വളരെ മോശം' വായു ശ്വസിക്കുന്നത് തുടരുന്നു. വായുവിന്‍റെ ഗുണനിലവാരത്തോടൊപ്പം നഗരത്തെ മൂടിയ മൂടൽമഞ്ഞ് Visibiity ഗണ്യമായി കുറച്ചു.  


അതേസമയം, ഡിസംബർ മാസത്തില്‍ ഇത്തവണ മഴ ലഭിക്കാന്‍ സാധ്യത ഇല്ല എന്നാണ് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (IMD) പ്രവചിയ്ക്കുന്നത്‌.  എന്നാല്‍, മിതമായ മൂടല്‍ മഞ്ഞുള്ള എന്നാല്‍ അല്പം തെളിഞ്ഞതുമായ അന്തരീക്ഷം ഉണ്ടാകും എന്നും IMD പ്രവചിയ്ക്കുന്നു. 


AQI സ്കെയിൽ  0 മുതൽ 100 ​​വരെ  റീഡിംഗ് രേഖപ്പെടുത്തിയാല്‍ വായു ഏറ്റവും നല്ലത് എന്ന് കണക്കാക്കാം. റീഡിംഗ് ഉയരുന്നത് വായു മലിനീകരണത്തെ സൂചിപ്പിക്കുന്നു.  റീഡിംഗ് 300 മുതൽ 400 വരെയാണ് എങ്കില്‍  അത് 'വളരെ മോശം' എന്ന വിഭാഗത്തിലാണ് ഉള്‍പ്പെടുന്നത്. AQI സ്കെയിൽ 400-ന് മുകളിൽ' റീഡിംഗ് രേഖപ്പെടുത്തിയാല്‍ അത് തീവ്രമായ വായു മലിനീകരണത്തെയാണ്‌ സൂചിപ്പിക്കുന്നത്. 


 



 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.