Delhi Covid Update: രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുകയാണ്.  ആഗസ്റ്റ്‌  മാസം തുടക്കം മുതലുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ രണ്ടാഴ്ചയ്ക്കുള്ളിൽ കോവിഡ് -19 മുലം  ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടവരുടെ എണ്ണം ഇരട്ടിയിലധികമാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

പനി, തൊണ്ടവേദന, ചുമ, മൂക്കൊലിപ്പ് എന്നിവയുമായി ബന്ധപ്പെട്ട ലക്ഷണങ്ങളുള്ള ധാരാളം രോഗികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കെ, ഡൽഹിയിൽ കോവിഡിന്‍റെ  പുതിയ തരംഗം വ്യാപിക്കുകയാണ് എന്നുള്ളതിന്‍റെ വ്യക്തമായ സൂചനകളാണ് പുറത്തുവരുന്നത്‌. ഒമിക്രോണിന്‍റെ പുതിയ വകഭേദമായ BA.2.75 ആണ് ഇപ്പോഴത്തെ വൈറസ് വ്യാപനത്തിന് കാരണമെന്നാണ് കണ്ടെത്തല്‍.


Also Read:  Covid Update: കോവിഡ് കേസുകൾ വര്‍ദ്ധിക്കുന്നു, വിമാനയാത്രാ നിയമങ്ങൾ കർശനമാക്കി DGCA


എന്നാല്‍, ഡല്‍ഹിയിലെ കൊറോണ വ്യാപനം സംബന്ധിച്ച മറ്റൊരു ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്‌ ആണ് ഇപ്പോള്‍ പുറത്ത് വന്നിരിയ്ക്കുന്നത്‌. അതായത്, മറ്റ് അസുഖങ്ങള്‍ മൂലം ചികിത്സയ്ക്ക് എത്തുന്നവര്‍ കോവിഡ് പരിശോധനയ്ക്ക് വിധേയരാകുമ്പോള്‍  അവര്‍ക്കും കൊറോണ സ്ഥിരീകരിക്കപ്പെടുന്നു എന്നതാണ് ഇപ്പോഴത്തെ സാഹചര്യം. 


ഡല്‍ഹിയിലെ പ്രമുഖ ആശുപത്രികളിലെ ആരോഗ്യ വിദഗ്ധര്‍ നല്‍കുന്ന റിപ്പോര്‍ട്ട് അനുസരിച്ച്  മറ്റ് അസുഖങ്ങള്‍ മൂലം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട രോഗികളിൽ ഭൂരിഭാഗവും കോവിഡ് പോസിറ്റീവ് ആണ്. ഈ സാഹചര്യത്തില്‍ ചികിത്സ കൂടുതല്‍ സങ്കീര്‍ണ്ണമാവുന്നു. എന്നാല്‍, അടുത്തിടെ കോവിഡ് സ്ഥിരീകരിച്ചവരില്‍ ഭൂരിഭാഗവും വാക്സിന്‍ രണ്ട് ഡോസ് സ്വീകരിച്ചവരാണ് എന്നതും സാഹചര്യത്തിന്‍റെ ഭീകരത വര്‍ദ്ധിപ്പിക്കുന്നു. ഇവരില്‍ രോഗപ്രതിരോധശേഷി കുറഞ്ഞവര്‍ക്കും പ്രായമായവര്‍ക്കും സാധാരണയായി ഐസിയു ആവശ്യമായി വരുന്നു.   


ഗുരുതരാവസ്ഥയിലുള്ള രോഗികളെ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ട  സാഹചര്യം കണക്കിലെടുത്ത് എയിംസ് അത്യാഹിത വിഭാഗത്തില്‍ കൊറോണ രോഗികള്‍ക്കായി വിവിധ വാർഡുകളിൽ രണ്ട് കിടക്കകൾ വീതം താൽക്കാലികമായി മാറ്റിവച്ചതായി സ്ഥാപനം അറിയിച്ചു.   



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.