ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് വീണ്ടും പൊടിക്കാറ്റ് ശക്തമായി. ഇന്ന് പുലര്‍ച്ചെ മണിക്കൂറില്‍ 100 കിലോമീറ്റര്‍ കൂടുതല്‍ വേഗതയിലാണ് പൊടിക്കാറ്റ് വീശിയടിച്ചത്. പുലർച്ചെ മൂന്ന് മണി മുതല്‍ വീഴിയടിച്ച കാറ്റില്‍ വ്യാപക നാശനഷ്ടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്ന് പുലര്‍ച്ചെയുണ്ടായ പൊടിക്കാറ്റില്‍ 2 പേര്‍ മരിക്കുകയും 18 പേര്‍ക്ക് പരിക്കെല്ല്കുകയും ചെയ്തു.  



വാഹനങ്ങള്‍ക്ക് മുകളില്‍ മരം വീഴുകയും, കെട്ടിടങ്ങള്‍ക്ക് നാശനഷ്ടം സംഭവിക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ ഞായറാഴ്ച മുതല്‍ തുടരുന്ന പൊടിക്കാറ്റിലും, ഇടിമിന്നലിലും പെട്ട് ഇതുവരെ 80 പേരാണ് അഞ്ച് സംസ്ഥാനങ്ങളിലായി മരിച്ചത്. ഉത്തര്‍പ്രദേശില്‍ മാത്രം ഇതുവരെ 51 മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 


ജമ്മുകശ്മീര്‍, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, തെക്കന്‍ ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ ഇടിമിന്നലും കാറ്റും ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കിയ മുന്നറിയിപ്പില്‍ പറയുന്നു. കൂടാതെ രാജസ്ഥാന്‍റെ പലഭാഗത്തും പശ്ചിമബംഗാള്‍, ബിഹാര്‍, ചത്തീസ്ഗണ്ഡ് എന്നിവിടങ്ങളിലും പൊടിക്കാറ്റ് ശക്തമാകുമെന്നും മുന്നറിയിപ്പുണ്ട്.