Delhi Excise Policy Case: എക്‌സൈസ് അഴിമതി കേസില്‍ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്‍റെ പിഎയെ ചോദ്യം ചെയ്തു
Delhi Excise Policy Case: ഡൽഹി എക്‌സൈസ് അഴിമതി കേസുമായി ബന്ധപ്പെട്ട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്‍റെ പേഴ്‌സണൽ അസിസ്റ്റന്‍റിനെ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു.
New Delhi: അഴിമതിയില്‍ മുങ്ങിക്കുളിച്ച് ഡല്‍ഹി ആം ആദ്മി സര്‍ക്കാര്‍, എക്‌സൈസ് അഴിമതി കേസില്‍ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്‍റെ പിഎക്ക് ഇഡിയുടെ സമൻസ്.
ഡൽഹി എക്‌സൈസ് അഴിമതി കേസുമായി ബന്ധപ്പെട്ട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്‍റെ പേഴ്‌സണൽ അസിസ്റ്റന്‍റിനെ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. ഈ കേസില്‍ കേസിൽ ഫെബ്രുവരി 26ന് ഡല്‍ഹി ഉപ മുഖ്യമന്ത്രി മന്ത്രി മനീഷ് സിസോദിയയെ സിബിഐ വിളിച്ചുവരുത്തിയിട്ടുണ്ട്.
Also Read: Manish Sisodia: മനീഷ് സിസോദിയയെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകി ആഭ്യന്തര മന്ത്രാലയം
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്‍റെ പിഎ ബിഭാവ് കുമാറിനെയാണ് ഇഡി ചോദ്യം ചെയ്തത്. കുറ്റപത്രത്തിൽ മുഖ്യമന്ത്രി കേജ്‌രിവാളിന്‍റെ പേര് പരാമർശിച്ച് ആഴ്ചകൾക്ക് ശേഷമാണ് ഇഡിയുടെ ഈ പുതിയ നീക്കം.
ഈ കേസില്‍ അഴിമതിയുടെ തെളിവുകൾ ഇല്ലാതാക്കാന്‍ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും ബിഭാവ് കുമാറും ഉൾപ്പെടെയുള്ള 36 പ്രതികൾ, 170 ഫോണുകൾ ‘നശിപ്പിക്കുകയോ ഉപയോഗിക്കുകയോ’ ചെയ്‌തു എന്നാണ് ഏജൻസിയുടെ കണ്ടെത്തല്‍. ഇതിന്‍റെ പശ്ചാത്തലത്തിലാണ് ചോദ്യം ചെയ്യൽ നടന്നത്.
Also Read: Negative Energy: നിങ്ങളുടെ വീട്ടില്‍ നെഗറ്റീവ് എനര്‍ജിയുടെ സ്വാധീനം ഉണ്ടോ? എങ്ങിനെ കണ്ടെത്താം?
ഡൽഹിയിലെ ഇഡി ഓഫീസിലാണ് ബിഭാവ് കുമാർ ഹാജരായത്. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിലെ വകുപ്പുകൾ പ്രകാരമാണ് ഇയാളുടെ മൊഴി രേഖപ്പെടുത്തിയതെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നു.
ഈ കേസിൽ ഇതുവരെ ഇഡി രണ്ട് കുറ്റപത്രങ്ങൾ സമർപ്പിക്കുകയും ഒമ്പത് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. അടുത്തിടെ ഡൽഹി റോസ് അവന്യൂ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ മുഖ്യമന്ത്രി കേജ്‌രിവാളിന്‍റെ പേരും പരാമർശിച്ചിരുന്നു.ഈ കേസിലെ മുഖ്യ പ്രതിയായ മദ്യവ്യവസായി സമീർ മഹേന്ദ്രുവുമായി അരവിന്ദ് കേജ്‌രിവാള്‍ വീഡിയോ കോളിൽ സംസാരിച്ചുവെന്ന് കുറ്റപത്രത്തിൽ പറയുന്നു. എഎപിയുടെ കമ്മ്യൂണിക്കേഷൻ ഇൻ ചാർജ് വിജയ് നായരെ വിശ്വസിക്കാൻ കേജ്‌രിവാൾ സമീറിനോട് ആവശ്യപ്പെട്ടതായും ഇഡി വെളിപ്പെടുത്തി.
അതേസമയം, ഈ കേസില്‍ നിഷേധാത്മക നിലപട് തുടരുകയാണ് മനീഷ് സിസോദിയ. കേന്ദ്ര ഏജൻസികൾ വഴി ബിജെപി തന്നെയും ഡല്‍ഹി ആം ആദ്മി സർക്കാരിനെയും ലക്ഷ്യമിടുകയാണ് എന്നദ്ദേഹം ആരോപിച്ചു.
എക്‌സൈസ് നയം പരിഷ്‌ക്കരിക്കുമ്പോൾ ക്രമക്കേടുകൾ ഉണ്ടായെന്നും ലൈസൻസ് ഉടമകൾക്ക് അനാവശ്യ ആനുകൂല്യങ്ങൾ നൽകി, ലൈസൻസ് ഫീസ് ഒഴിവാക്കുകയോ കുറയ്ക്കുകയോ ചെയ്‌തു എന്നുമാണ് അന്വേഷണ ഏജന്‍സികളുടെ കണ്ടെത്തല്‍.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...