ന്യൂ ഡൽഹി : ദീപാവലിയോട് അനുബന്ധിച്ച് ഡൽഹിയിൽ ഏർപ്പെടുത്തിയ പടക്ക വിലക്കിനെതിരെയുള്ള അടിയന്തര ഇടപെൽ വേണമെന്നുള്ള ഹർജി പരിഗണിക്കുന്നത് തള്ളി സുപ്രീം കോടതി. ഡൽഹിയിലെ ബിജെപി എംപി മനോജ് തിവാരി സമർപ്പിച്ച ഹർജിയാണ് സുപ്രീം കോടതി നിരസിച്ചത്. "ജനം ശുദ്ധവായു ശ്വസിക്കട്ടെ... നിങ്ങളുടെ പണം മധുരങ്ങൾ വാങ്ങാൻ ചിലവഴിക്കൂ" സുപ്രീം കോടതി ഹർജിക്കാരനോട് പറഞ്ഞു. 


COMMERCIAL BREAK
SCROLL TO CONTINUE READING

നേരത്തെ പടക്ക വിലക്കിനെതിരെയുള്ള ഹർജി പരിഗണിക്കാൻ ഡൽഹി ഹൈക്കോടതി വിസമ്മതിച്ചിരുന്നു. ഇതിന് പിന്നാലെ ബിജെപി എംപി സുപ്രീം കോടതിയെ സമീപച്ചത്. ഡൽഹി മലീനികരണ നിയന്ത്രണ കമ്മിറ്റിയാണ് രാജ്യതലസ്ഥാനമായ കേന്ദ്രഭരണ പ്രദേശത്ത് പടക്കങ്ങൾ വിൽക്കുന്നതിനും പൊട്ടിക്കന്നതിനും വിലക്കേർപ്പെടുത്തിയത്. 


ALSO READ : ഖാർഗെയിലൂടെ കാലുറപ്പിക്കാൻ കോൺഗ്രസിനാകുമോ? ഇനി അഗ്നിപരീക്ഷയുടെ നാളുകൾ


ജനുവരി ഒന്ന് വരെയാണ് ഡൽഹിയിൽ പടക്കം പൊട്ടിക്കുന്നതിനും വിൽക്കുന്നതിനും വിലക്കേർപ്പെടുത്തിയിരിക്കുന്നത്. പടക്കം പൊട്ടിച്ചാൽ ആറ് മാസം വരെ തടവും 200 രൂപ പിഴയുമാണ് വിലക്ക് ലംഘിക്കുന്നവരുടെ മേൽ ചുമത്തുക. കരിമരുന്നുകൾ നിർമിക്കുകയോ സംഭരണം വിൽപന തുടങ്ങിയവ നടത്തുന്നവർക്കെതിരെ മൂന്ന് വർഷം തടവും അയ്യായിരം രൂപ പിഴയും ഈടാക്കും. വിലക്ക് ലംഘിച്ച് പടക്കം പൊട്ടിച്ചാൽ കർശന നടപടിയെടുക്കുമെന്ന് ഡൽഹി പരിസ്ഥിതി മന്ത്രി ഗോപാൽ റായ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.


കൂടാതെ പടക്കങ്ങൾ കൊണ്ട് ദൂഷ്യഫലങ്ങൾ കൂടുതൽ പേരിലേക്കെത്തിക്കാൻ ഡൽഹി സർക്കാർ പ്രത്യേകം ബോധവൽക്കരണം ക്യാമ്പയിൻ നടത്തുമെന്ന് മന്ത്രി പറഞ്ഞു. ഡൽഹി കൊനാട്ട് പ്ലേസിൽ 51,000 ദീപങ്ങൾ തെളിയിക്കുമെന്ന് ഗോപാൽ റായി പറഞ്ഞു. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.