ന്യൂഡൽഹി: കോവിഡ് -19 വാക്സിൻ (Covid vaccine) ഒരു ഡോസ് പോലും സ്വീകരിക്കാത്ത സർക്കാർ ജീവനക്കാരെയും അധ്യാപകരെയും ഓഫീസിൽ പ്രവേശിക്കാൻ അനുവദിക്കില്ലെന്ന് ഡൽഹി സർക്കാർ. ഡൽഹി ദുരന്തനിവാരണ അതോറിറ്റി (DDMA) വെള്ളിയാഴ്ച പുറപ്പെടുവിച്ച ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഒക്ടോബർ 16 മുതൽ ഉത്തരവ് (Order) പ്രാബല്യത്തിൽ വരും.


COMMERCIAL BREAK
SCROLL TO CONTINUE READING

വാക്സിൻ സ്വീകരിക്കാത്തവരെ ഒക്ടോബർ 16 മുതൽ വാക്സിൻ സ്വീകരിക്കുന്നത് വരെ അവധിയായി കണക്കാക്കും. ഡൽഹി സർക്കാരിന്റെ കീഴിലുള്ള വകുപ്പുകൾ, സ്വയംഭരണ സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, തദ്ദേശ സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ജോലി ചെയ്യുന്ന എല്ലാ ജീവനക്കാരും ഒക്ടോബർ പതിനഞ്ചിനകം കോവിഡ് പ്രതിരോധ കുത്തിവയ്പ് എടുക്കണം.


ALSO READ: India-China Faceoff - അരുണാചല്‍ സെക്ടറിൽ ചൈനയുടെ കടന്നുകയറ്റം തടഞ്ഞ് ഇന്ത്യ


ഡൽഹി ചീഫ് സെക്രട്ടറിയും ഡിഡിഎംഎ എക്സിക്യൂട്ടീവ് കമ്മിറ്റി ചെയർപേഴ്സനുമായ വിജയ് ദേവ് പുറപ്പെടുവിച്ച ഉത്തരവിൽ ഡൽഹിയിൽ ജോലി ചെയ്യുന്ന കേന്ദ്ര സർക്കാർ ജീവനക്കാർക്കും ഉത്തരവ് ബാധകമാകാമെന്നാണ് സൂചിപ്പിക്കുന്നത്. ബന്ധപ്പെട്ട വകുപ്പ് മേധാവികൾ ജീവനക്കാർ വാക്സിൻ സ്വീകരിച്ചോയെന്ന് വാക്സിനേഷൻ സർട്ടിഫിക്കറ്റ് പരിശോധിക്കുകയോ ആരോ​ഗ്യസേതു ആപ്പ് വഴി പരിശോധിക്കുകയോ ചെയ്യേണ്ടതാണെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.