കൻഹയ്യക്കും കൂട്ടർക്കുമെതിരായ ജെ.എൻ.യു സർവകലാശാലയുടെ അച്ചടക്കനടപടികൾക്ക് കോടതി സ്റ്റേ
ജെ .എൻ യു പ്രസിഡന്റ് കൻഹയ്യ കുമാർ,ഉമർ ഖാലിദ് ,അനിർഭാൻ ഭട്ടാചാര്യ തുടങ്ങി എല്ലാവർക്കുമെതിരായ ജെ .എൻ യു സർവകലാശാല നടപ്പാക്കിയ അച്ചടക്ക നടപടികൾ ഡൽഹി ഹൈ കോടതി സ്റ്റേ ചെയ്തു.
ന്യൂഡൽഹി : ജെ .എൻ യു പ്രസിഡന്റ് കൻഹയ്യ കുമാർ,ഉമർ ഖാലിദ് ,അനിർഭാൻ ഭട്ടാചാര്യ തുടങ്ങി എല്ലാവർക്കുമെതിരായ ജെ .എൻ യു സർവകലാശാല നടപ്പാക്കിയ അച്ചടക്ക നടപടികൾ ഡൽഹി ഹൈ കോടതി സ്റ്റേ ചെയ്തു.
കഴിഞ്ഞ ഏപ്രിൽ 27 മുതൽ നിരാഹാര സമരത്തിലായിരുന്ന കൻഹയ്യയോടും മറ്റുള്ളവരോടും സമരം നിർത്തി വെക്കാനും കോടതി ആവശ്യപ്പെട്ടു.യൂനിവേർസിറ്റിയുടെ പ്രവർത്തങ്ങൾ സുഗമമായി നടത്താൻ അനുവദിക്കുമെന്നും ഇനി സമരങ്ങൾ ഉണ്ടാവില്ലെന്നും കൻഹയ്യയിൽ നിന്ന് കോടതി ഉറപ്പ് ആവശ്യപ്പെട്ടു