ന്യൂഡൽഹി: ഡൽഹിയിൽ ‍ഞായറാഴ്ച 17,000 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തുവെന്ന് ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദർ കുമാർ ജെയിൻ. കഴിഞ്ഞ ദിവസത്തെ കണക്കിനേക്കാൾ 3,000 കേസുകൾ കുറഞ്ഞിട്ടുണ്ട്. കേസുകൾ കുറയുന്നതോടെ ഡൽഹിയിലെ കോവിഡ് പോസിറ്റിവിറ്റി നിരക്ക് കുറയുമെന്ന് സത്യേന്ദർ കുമാർ ജെയിൻ പറഞ്ഞു.



COMMERCIAL BREAK
SCROLL TO CONTINUE READING

നഗരത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പിൻവലിക്കണമോ തുടരണമോ എന്നത് സംബന്ധിച്ച് ചർച്ച ചെയ്യുന്നതിന് മുമ്പ് ഡൽഹിയിലെ കോവിഡ് സാഹചര്യം മൂന്ന് നാല് ദിവസത്തേക്ക് നിരീക്ഷിക്കുമെന്ന് സത്യേന്ദർ ജെയിൻ പറഞ്ഞു. ആരോഗ്യ വകുപ്പിന്റെ കണക്കുകൾ പ്രകാരം ഡൽഹിയിൽ ശനിയാഴ്ച 20,718 കോവിഡ്-19 കേസുകളും 30 മരണങ്ങളും റിപ്പോർട്ട് ചെയ്തു. പോസിറ്റിവിറ്റി നിരക്ക് 30.64 ശതമാനമാണ്.


ALSO READ: Kerala COVID Update : സംസ്ഥാനത്ത് കോവിഡ് രോഗബാധ 18000 കടന്നു; ആകെ മരണം 50,832


ജനുവരി 15 ന് ഏകദേശം 67,000 ടെസ്റ്റുകൾ നടത്തി. കോവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണത്തിലും കുറവുണ്ടായതായി അദ്ദേഹം പറഞ്ഞു. കോവിഡ് ലക്ഷണങ്ങൾ ഉള്ള എല്ലാവരെയും പരിശോധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രത്തിന്റെ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, രോഗലക്ഷണങ്ങളില്ലാത്ത രോഗികൾ പരിശോധനയ്ക്ക് വിധേയരാകേണ്ടതില്ല. കൂടാതെ, ലബോറട്ടറിയിൽ സ്ഥിരീകരിച്ച കോവിഡ് പോസിറ്റീവ് ആയവരുടെ കോൺടാക്റ്റുകൾക്ക് മറ്റ് അസുഖങ്ങൾ ഉള്ളവരോ 60 വയസ്സിന് മുകളിൽ ഉള്ളവരോ അല്ലാതെ ഒരു പരിശോധന ആവശ്യമില്ല.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.