New Delhi: New Delhi:രാജ്യ തലസ്ഥാനത്ത് വായുവിന്‍റെ  ഗുണനിലവാരം വീണ്ടും 'വളരെ മോശം'  നിലവാരത്തില്‍ എത്തി. കഴിഞ്ഞ മെയ് മാസത്തിന് ശേഷം ആദ്യമായാണ് ഡൽഹിയിലെ വായു ഗുണനിലവാരം ഈ നിലയില്‍ എത്തിയത്. താപനിലയിലെ ഇടിവും കാറ്റിന്‍റെ  വേഗത കുറവും മലിനീകരണം അടിഞ്ഞുകൂടാൻ ഇടയാക്കി. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Delhi Air Quality: ഡൽഹിയിലെ വായു ഗുണനിലവാരം വളരെ മോശം നിലയില്‍, ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശം   


ദേശീയ തലസ്ഥാനത്തെ അന്തരീക്ഷ മലിനീകരണ തോത് ഉയരുന്ന സാഹചര്യത്തില്‍ നിര്‍ണ്ണായക നടപടി സ്വീകരിച്ചിരിയ്ക്കുകയാണ് ഡൽഹി മെട്രോ. ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ (ഡിഎംആർസി) 2023 ഒക്ടോബർ 25 മുതൽ തങ്ങളുടെ നെറ്റ്‌വർക്കിലുടനീളം പ്രവൃത്തിദിവസങ്ങളിൽ (തിങ്കൾ മുതല്‍ വെള്ളി വരെ) 40 അധിക ട്രെയിൻ ട്രിപ്പുകൾ നടത്തും. 


Also Read:  Air India Express: അധിക ബാഗേജ് നിരക്കില്‍ വന്‍ ഇളവ് നല്‍കി എയര്‍ ഇന്ത്യ എക്‌സ്പ്രസ്  


ഗ്രേഡഡ് റെസ്‌പോൺസ് ആക്ഷൻ പ്ലാൻ-II (GRAP-II), വായുവിന്‍റെ ഗുണനിലവാരം മോശമാകുമ്പോൾ ഡൽഹി സർക്കാർ നടപ്പിലാക്കുന്ന മലിനീകരണ വിരുദ്ധ നടപടികളുടെ ഭാഗമായാണ് ഈ നടപടി.  അധിക ട്രെയിൻ ട്രിപ്പുകൾ ഡൽഹി മെട്രോ ശൃംഖലയുടെ എല്ലാ ലൈനുകളിലും നടത്തും. കൂടാതെ ഈ ട്രെയിനുകള്‍ ഏറെ തിരക്കുള്ള സമയങ്ങളിൽ (രാവിലെയും വൈകുന്നേരവും) പ്രവർത്തിക്കും. ട്രെയിനിന്‍റെ ഇടവേള കുറയ്ക്കാനും യാത്രക്കാരുടെ കാത്തിരിപ്പ് സമയം കുറയ്ക്കാനും ഈ നടപടി സഹായിക്കും.


റിപ്പോര്‍ട്ട് അനുസരിച്ച് ഡല്‍ഹിയിലെ വായു നിലവാരം ഏറെ മോശമായി വരികയാണ്‌.  സിസ്റ്റം ഓഫ് എയർ ക്വാളിറ്റി ആൻഡ് വെതർ ഫോർകാസ്റ്റിംഗ് ആൻഡ് റിസർച്ചിന്‍റെ (System of Air Quality and Weather Forecasting And Research - SAFAR) ഏറ്റവും പുതിയ റിപ്പോർട്ട് നഗരത്തിലെ വായുവിന്‍റെ  ഗുണനിലവാരം 'വളരെ മോശം' വിഭാഗത്തിൽ തന്നെ തുടരുന്നുവെന്ന് സ്ഥിരീകരിക്കുന്നു. 


ഡല്‍ഹിയിലെ എയർ ക്വാളിറ്റി ഇൻഡക്സ് (Air Quality Index (AQI) 303 ആണ്. ഡൽഹിയിലുടനീളം വായുവിന്‍റെ ഗുണനിലവാരം ഏകദേശം ഒരേ അവസ്ഥയില്‍ തുടരുകയാണ്. ഡൽഹിയുടെ സമീപ പ്രദേശങ്ങളിലും അവസ്ഥ അത്ര മെച്ചമല്ല. നോയിഡയിൽ AQI 308 (വളരെ മോശം - very poor) രേഖപ്പെടുത്തുമ്പോൾ, ഗുരുഗ്രാം 249 (മോശം - Poor) ആയി തുടരുന്നു. ഡല്‍ഹിയില്‍ തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന വായുവിന്‍റെ ഏറ്റവും മോശം ഗുണനിലവാരം പൊതുജനങ്ങളിലും അധികാരികളിലും ഒരുപോലെ ആശങ്ക ഉയർത്തിയിട്ടുണ്ട്.


അയല്‍സംസ്ഥാനങ്ങളില്‍ വിളവെടുപ്പിനു ശേഷം കൃഷിയിടത്തില്‍ കറ്റ കത്തിയ്ക്കുന്ന നടപടി തുടരുന്ന  സാഹചര്യത്തിലാണ് ഇപ്പോള്‍ ഡല്‍ഹിയില്‍ വായു മലിനീകരണം വര്‍ദ്ധിക്കുന്നത്.


ദീപാവലിയ്ക്ക് ശേഷം ഡല്‍ഹിയില്‍ വായുവിന്‍റെ ഗുണനിലവാരം ഏറ്റവും മോശമാകുന്ന സാഹചര്യമാണ് മുന്‍ വര്‍ഷങ്ങളില്‍ ഉണ്ടായിട്ടുള്ളത്. ദീപാവലി ആഘോഷത്തിന്‍റെ ഭാഗമായി വലിയ തോതില്‍ പടക്കം പൊട്ടിയ്ക്കുന്നതാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിയ്ക്കുന്നത്‌. അതിനാല്‍ തന്നെ ദീപാവലിയ്ക്ക് മാസങ്ങള്‍ മുന്‍പ് തന്നെ തലസ്ഥാനത്ത് പടക്കങ്ങള്‍ നിരോധിച്ചിരിയ്ക്കുകയാണ്... 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.