New Delhi: ഡല്‍ഹി എംഎൽഎമാരുടെ ശമ്പളത്തില്‍ വര്‍ദ്ധനവ്‌. അരവിന്ദ് കെജ്‌രിവാളിന്‍റെ നേതൃത്വത്തിലുള്ള ആം ആദ്മി പാര്‍ട്ടി  സർക്കാർ ഇത് സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചു.  അതനുസരിച്ച് ഡൽഹി നിയമസഭാംഗങ്ങൾക്ക് അവരുടെ ശമ്പളത്തിലും അലവൻസുകളിലും 66%  വര്‍ദ്ധനവ് ലഭിക്കും.  


COMMERCIAL BREAK
SCROLL TO CONTINUE READING

ഡൽഹി എംഎൽഎമാരുടെ ശമ്പളവും അലവൻസും വര്‍ദ്ധിപ്പിക്കാൻ മുഖ്യമന്ത്രി കെജ്‌രിവാൾ സർക്കാർ അയച്ച നിർദേശത്തിന് രാഷ്ട്രപതി ദ്രൗപതി മുർമുവിന്‍റെ അനുമതി ലഭിച്ചതായി റിപ്പോർട്ടുകൾ പറയുന്നു.


Also Read:  Attack on Malayali students in MP: കേരളത്തിൽ നിന്നുള്ള വിദ്യാർത്ഥികള്‍ മധ്യ പ്രദേശില്‍ ആക്രമിക്കപ്പെട്ടു, സംഭവത്തില്‍  ഇടപെട്ട് രാഹുല്‍ ഗാന്ധി


പുതിയ വിജ്ഞാപനമനുസരിച്ച് 54,000 രൂപ മാസശമ്പളം എടുത്തിരുന്ന എംഎൽഎയ്ക്ക് ഇനി 90,000 രൂപയോളം ലഭിക്കും. ഇവരുടെ പ്രതിമാസ അടിസ്ഥാന ശമ്പളം 12,000 രൂപയിൽ നിന്ന് 30,000 രൂപയായി ഉയർത്തി.  


Also Read:  Summer Diseases: കടുത്ത വേനലില്‍ കരുതല്‍ വേണം, ശ്രദ്ധിക്കണം ഈ രോ​ഗങ്ങളെ 


ഒരു ഡൽഹി എംഎൽഎയ്ക്ക് ഇനി എത്ര ശമ്പളം ലഭിക്കും?
 
വിജ്ഞാപനമനുസരിച്ച് 54,000 രൂപ മാസശമ്പളം എടുത്തിരുന്ന എംഎൽഎയ്ക്ക് ഇനി 90,000 രൂപയോളം ലഭിക്കും. ഇവരുടെ പ്രതിമാസ അടിസ്ഥാന ശമ്പളം 12,000 രൂപയിൽ നിന്ന് 30,000 രൂപയായി ഉയർത്തി. ഇവരുടെ നിയോജക മണ്ഡലം അലവൻസ് 18,000 രൂപയിൽ നിന്ന് 25,000 രൂപയായും ഗതാഗത അലവൻസ് 6,000 രൂപയിൽ നിന്ന് 10,000 രൂപയായും ഉയർത്തി. ടെലിഫോൺ അലവൻസ് 8,000 രൂപയിൽ നിന്ന് 10,000 രൂപയായും സെക്രട്ടേറിയറ്റ് അലവൻസ് 10,000 രൂപയിൽ നിന്ന് 15,000 രൂപയായും ഉയർത്തി.


മന്ത്രിമാർ, സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ, ചീഫ് വിപ്പ്, പ്രതിപക്ഷ നേതാവ് എന്നിവരുടെ മൊത്തത്തിലുള്ള ശമ്പളം പ്രതിമാസം 72,000 രൂപയിൽ നിന്ന് 1.70 ലക്ഷം രൂപയായി ഉയർത്തി. ഇവരുടെ പ്രതിമാസ അടിസ്ഥാന ശമ്പളം നിലവിലെ 20,000 രൂപയിൽ നിന്ന് 60,000 രൂപയായി ഉയർത്തിയിട്ടുണ്ട്. 


ഇവരുടെ മണ്ഡല അലവൻസ് 18,000 രൂപയിൽ നിന്ന് 30,000 രൂപയായും പ്രതിദിന അലവൻസ് 1,000 രൂപയിൽ നിന്ന് 1,500 രൂപയായും ഉയർത്തി. ഇവർക്ക് 25,000 രൂപ സെക്രട്ടേറിയറ്റ് സഹായവും ലഭിക്കും.


കൂടാതെ കുടുംബത്തോടൊപ്പമുള്ള വാർഷിക യാത്രയ്ക്ക് നേരത്തെ 50,000 രൂപയായിരുന്നത് ഒരു ലക്ഷം രൂപയായി ഉയര്‍ത്തി. പ്രതിമാസം 20,000 രൂപ വാടക രഹിത സജ്ജീകരിച്ച താമസ സൗകര്യം, ഡ്രൈവർക്കൊപ്പം കാർ സൗജന്യമായി ഉപയോഗിക്കുക അല്ലെങ്കിൽ പ്രതിമാസം 10,000 രൂപ ഗതാഗത അലവൻസായി ലഭിക്കും. ഒപ്പം സൗജന്യ ചികിത്സയും ലഭിക്കും.  


രാജ്യത്തെ ഏറ്റവും കുറഞ്ഞ ശമ്പളം വാങ്ങുന്ന എം.എൽ.എമാരുടെ പട്ടികയിലായിരുന്നു ഡൽഹിയിലെ എം.എൽ.എമാരുടെ സ്ഥാനം. എം.എൽ.എമാരുടെ ശമ്പളം വര്‍ദ്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ബില്ലുകൾ കഴിഞ്ഞ വർഷം ജൂലൈയിൽ ഡൽഹി നിയമസഭ പാസാക്കിയിരുന്നു. ഡൽഹി നിയമസഭ പാസാക്കിയ ബില്‍ രാഷ്ട്രപതിയുടെ അനുമതിക്കായി അയച്ചിരുന്നു. രാഷ്ട്രപതിയുടെ അനുമതിക്ക് ശേഷം മാർച്ച് 9 ന് നിയമം, നീതിന്യായം, നിയമസഭാ കാര്യ വകുപ്പ് ശമ്പള വര്‍ദ്ധന സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.