Spice Jet: ലാന്‍ഡിംഗിനിടെ സ്‌പൈസ് ജെറ്റ് വിമാനത്തിന്‍റെ ടയര്‍ പഞ്ചറായി
ലാന്‍ഡിംഗിനിടെ സ്‌പൈസ് ജെറ്റ് ബോയിംഗ് 737-800 വിമാനത്തിന്‍റെ ടയർ പഞ്ചറായി. എന്നാൽ, യാത്രക്കാർക്കോ ജീവനക്കാർക്കോ പരിക്കില്ല.
Mumbai: ലാന്‍ഡിംഗിനിടെ സ്‌പൈസ് ജെറ്റ് ബോയിംഗ് 737-800 വിമാനത്തിന്‍റെ ടയർ പഞ്ചറായി. എന്നാൽ, യാത്രക്കാർക്കോ ജീവനക്കാർക്കോ പരിക്കില്ല.
ഡൽഹിയിൽ നിന്ന് മുംബൈയിലേക്ക് പറന്ന സ്പൈസ് ജെറ്റ് വിമാനമാണ് അപകടത്തില്‍പ്പെട്ടത്. തലനാരിഴയ്ക്ക് വന്‍ ദുരന്തമാണ് ഒഴിവായത്. തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം.
Also Read: 1 USD Equals 80.07 INR: ഡോളറിനെതിരെ മറ്റൊരു ചരിത്ര തകര്‍ച്ചയില്‍ ഇന്ത്യന്‍ രൂപ
ടയര്‍ പഞ്ചറായെങ്കിലും ലാന്‍ഡിംഗ് സുരക്ഷിതമായിരുന്നു. വിമാനത്തിലെ എല്ലാ യാത്രക്കാരും സുരക്ഷിതരാണ്, ആര്‍ക്കും പരിക്കില്ല. പുകയോ തീപ്പൊരിയോ ഉണ്ടായതായും റിപ്പോര്‍ട്ടില്ല. വിമാനം റണ്‍വേയില്‍ നിശ്ചിത ഇടത്ത് തന്നെ നിര്‍ത്താന്‍ സാധിച്ചതായും സ്പൈസ് ജെറ്റ് വക്താവ് മാധ്യമങ്ങളെ അറിയിച്ചു. യാത്രക്കാർ സാധാരണ നിലയിൽ ഇറങ്ങിയെന്നും വക്താവ് കൂട്ടിച്ചേർത്തു.
വിമാനത്തിന്‍റെ ഒരു ടയറിനാണ് തകരാറ് കണ്ടെത്തിയത്. ലാന്‍ഡിംഗിനിടെ ഒരു അസ്വാഭാവികതയും അനുഭവപ്പെട്ടില്ലെന്ന് പൈലറ്റ് വ്യക്തമാക്കി.
സംഭവത്തെ ത്തുടര്‍ന്ന് എടിസി നിർദ്ദേശിച്ച സ്ഥലത്ത് വിമാനം സുരക്ഷിതമായി പാർക്ക് ചെയ്തതായാണ് റിപ്പോര്‍ട്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...