ഭാര്യയുമായി പിണങ്ങി; ഇൻസ്റ്റഗ്രാമിൽ ആത്മഹത്യ സൂചന നൽകി; പോലീസ് മിനിറ്റുകൾക്കുള്ളിൽ ഇടപ്പെട്ട് യുവാവിനെ രക്ഷപ്പെടുത്തി
ഇൻസ്റ്റാഗ്രമിൽ കയർ കുരിക്കുന്റെ ചിത്രം യുവാവ് പങ്കുവെച്ചത് യുപി പോലീസിന്റെ ലഖ്നൗവിലെ മീഡിയ സെൽ ആസ്ഥാനത്ത് കണ്ടെത്തുകയായിരുന്നു. തുടർന്നുള്ള പോലീസ് ഇടപെടലിലാണ് യുവാവ് രക്ഷപ്പെട്ടത്
ന്യൂ ഡൽഹി : ആത്മഹത്യ സൂചന സോഷ്യൽ മീഡിയയിൽ പങ്കുവച്ച് യുവാവിനെ മിനിറ്റുകളുടെ ഇടപെടൽ കൊണ്ട് രക്ഷപ്പെടുത്തി യുപി പോലീസ്. ഉത്തർ പ്രദേശിലെ നോയിഡ സ്വദേശിയായ യുവാവിനെയാണ് പോലീസിന്റെ ശരവേഗത്തിലുള്ള ഇടപെടലിനെ തുടർന്ന് ജീവൻ രക്ഷപ്പെടുത്തിയത്. മാർച്ച് 18 ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ ആത്മഹത്യ സൂചനയായി കയർ കുരുക്കിന്റെ ചിത്രം യുവാവ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. ഇത് കണ്ടെത്തിയ യുപി പോലീസ് അതിവേഗത്തിൽ ഇടപെട്ട് യുവാവിനെ രക്ഷപ്പെടുത്തുകയായിരുന്നു.
വെള്ളിയാഴ്ട രാത്രി താൻ ഭാര്യയുമായി വഴക്കിൽ ഏർപ്പെട്ടുയെന്നും ഇതെ തുടർന്ന് താൻ വിഷാദത്തിലായി. തുടർന്നുണ്ടായ മാനസിക പിരിമുറുക്കത്തെ തുടർന്നാണ് താൻ സ്വയം ജീവൻ അവസാനിപ്പിക്കാൻ തയ്യാറായതെന്ന് യുവാവ് പോലീസിനോട് പറഞ്ഞു. നോയിഡയിലെ ഡാൻകൗർ സ്റ്റേഷൻ പരിധിയിലെ ചന്ദ്രാവൽ ഗ്രാമത്തിലെ സ്വദേശിയാണ് ഗൗതം ബുദ്ധ നഗർ പോലീസ് രക്ഷപ്പെടുത്തിയത്.
ALSO READ : ജോഗിംഗിനിടെ കാർ ഇടിച്ച് ടെക് കമ്പനി സിഇഒയ്ക്ക് ദാരുണാന്ത്യം
യുപി പോലീസിന്റെ ലഖ്നൗവിലെ മീഡിയ സെൽ ആസ്ഥാനമാണ് യുവാവിന്റെ ആത്മഹത്യ സൂചന കണ്ടെത്തിയത്. തുടർന്ന് നോയിഡ പോലീസിന്റെ മീഡിയ സെല്ലിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് ഉടൻ തന്നെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഉടമയുടെ ലൊക്കേഷൻ കണ്ടെത്തുകയായിരുന്നു.
ചന്ദ്രാവൽ ഗ്രാമത്തിലെ സ്വദേശിയാണ് ആത്മഹത്യ സൂചന നൽകിയതെന്ന് മനസ്സിലാക്കിയതോടെ ഡാൻകൗർ പോലീസ് സ്റ്റേഷൻ നിർദേശം നൽകുകയായിരുന്നു. തുടർന്ന് എസ്എച്ച്ഒ നിർദേശ പ്രകാരം ഒരു സംഘം പോലീസ് യുവാവിന്റെ വീട്ടിൽ എത്തി ചേർന്നു. തുടർന്ന് യുവാവിനെ കുടുംബത്തെ പോലീസ് സ്റ്റേഷനിലേക്ക് കൂട്ടികൊണ്ട് പോയി. തുടർന്ന് യുവാവിന് കൗൺസിലിങ്ങിന് വിധേയനാക്കി. തുടർന്ന് യുവാവിനെ കുടുംബത്തോടൊപ്പം വിടുകയും ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...