ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷ സോണിയഗാന്ധി ,വൈസ് പ്രസിഡന്റ്‌ രാഹുൽഗാന്ധി എന്നിവരെ പോലീസ് പാർലമെന്റ്സ്ട്രീറ്റ് പോലീസ് സ്റ്റേഷനിൽ തടഞ്ഞ് വെച്ചു.അഗസ്റ്റവെസ്റ്റ്ലന്‍ഡ് അഴിമതി കേസില്‍ കോണ്‍ഗ്രസ് നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കുക എന്ന ഒറ്റ അജണ്ട മുന്‍നിര്‍ത്തിയാണ്  മോദി  സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്ന് ചൂണ്ടികാണിച്ചായിരുന്നു റാലി. കോൺഗ്രസ്‌ ഭരിച്ചിരുന്ന ഉത്തരാഘണ്ട് , അരുണാചൽ തുടങ്ങിയ സംസ്ഥാനങ്ങളിൽ പ്രസിഡന്റ്‌ ഭരണം ഏർപ്പെടുത്തിയതിനെതിരെയും ഹിമാചൽ പ്രദേശിൽ കോൺഗ്രസ്‌ മന്ത്രി സഭയെ താഴെയിറക്കാൻ മോഡി ഗവർമെന്റ് ശ്രമിക്കുന്നുവെന്ന്  ആരോപിച്ചുമാണ് കോൺഗ്രസ്‌ അധ്യക്ഷ തന്നെ നേതൃത്വം നൽകി റാലി സംഘടിപ്പിച്ചത്.


ജനാധിപത്യത്തെ സംരക്ഷിക്കുക എന്ന തലക്കെട്ടിൽ ജന്തർ മന്തർ മുതൽ പാർലമെന്റ് വരെയാണ് റാലി നടത്താൻ നിശ്ചയിച്ചിരുന്നത് സോണിയ ഗാന്ധി ,രാഹുൽ ഗാന്ധി തുടങ്ങിയവരെ കൂടാതെ മുൻ പ്രധാന മന്ത്രി മൻ മോഹൻസിംഗ് ,മുൻ -പ്രതിരോധമന്ത്രി എ .കെ ആന്റണി എന്നിവരെയും പോലീസ് തടഞ്ഞ് വെച്ചിരുന്നു .ഏതാനും മിനിട്ടുകൾ തടഞ്ഞു വെച്ച ഡൽഹി പോലീസ് പിന്നീടവരെ വിട്ടയച്ചു .