ന്യൂഡല്‍ഹി: യുപിയിലെ കൈസര്‍ഗഞ്ചില്‍നിന്നുള്ള ബിജെപി എംപിയും ദേശീയ റെസ്ലിങ് ഫെഡറേഷന്‍ മുന്‍ അധ്യക്ഷനുമായ ബ്രിജ്ഭൂഷന്‍ ശരണ്‍ സിങ്ങിനെതിരെയുള്ള ​ഗുസ്തി താരങ്ങളുടെ ആരോപണങ്ങൾക്ക് തെളിവില്ലെന്ന് ഡല്‍ഹി പൊലീസ്. അതിനാലാണ് അറസ്റ്റ് ചെയ്യാത്തതെന്നും 15 ദിവസത്തിനുള്ളില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും ഡല്‍ഹി  പോലീസ് വ്യക്താമാക്കി. 2012 മുതല്‍ 2022 വരെയുള്ള സമയത്തായി പല തവണ ബ്രിജ്ഭൂഷന്‍ ശല്യപ്പെടുത്തിയെന്നാണു പരാതി. ബ്രിജ്ഭൂഷന്‍ ശരണ്‍ സിങ്ങിനെതിരെ 2 എഫ്‌ഐആര്‍ ഡല്‍ഹി പൊലീസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പ്രായപൂര്‍ത്തിയാകാത്ത താരത്തെ ഉള്‍പ്പെടെ 7 താരങ്ങള്‍ നല്‍കിയ പരാതിയില്‍ നടപടിയുണ്ടായില്ലെന്നു കാട്ടിയാണു ഏപ്രില്‍ 23നു താരങ്ങള്‍ ജന്തര്‍മന്തറില്‍ സമരം ആരംഭിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

സുപ്രീം കോടതിയുടെ ശക്തമായ ഇടപെടലിനെ തുടര്‍ന്നു പൊലീസ് എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തു. ആദ്യത്തെ കേസ് പോക്‌സോ കേസ് ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ്.  ബ്രിജ്ഭൂഷനെയും റെസ്​ലിങ് ഫെഡറേഷന്‍ അസിസ്റ്റന്റ് സെക്രട്ടറി വിനോദ് തോമറിനെയും പ്രതി ചേർത്തിട്ടുള്ളതാണ് രണ്ടാമത്തെ കേസ്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 354എ(ലൈംഗിക ചുവയുള്ള പരാമര്‍ശങ്ങള്‍ നടത്തുക), 354ഡി(ശല്യപ്പെടുത്തല്‍) തുടങ്ങിയ വകുപ്പുകളാണു രണ്ടാമത്തെ എഫ്‌ഐആറില്‍. അശോക റോഡിലെ ബ്രിജ്ഭൂഷന്റെ എംപി വസതിയിൽ വച്ചാണ് 4 തവണ അതിക്രമമുണ്ടായത്.  ഇതു തന്നെയാണ് റെസ്​ലിങ് ഫെഡറേഷന്‍ ഓഫിസും.


ALSO READ: അവിഹിതബന്ധം: ഭാര്യയെ കഴുത്ത് ഞെരിച്ചു കൊന്ന യുവാവിനെ കാമുകിയുടെ ഭര്‍ത്താവ്‌ കൊലപ്പെടുത്തി


അതേസമയം ​ഗുസ്തി താരങ്ങളുടെ വിഷയത്തിൽ ഇന്ത്യക്ക് മുന്നറിയിപ്പുമായി അന്താരാഷ്ട്ര റെസ്ലിങ് ഫെഡറേഷന്‍. ബ്രിജ് ഭൂഷൺ ശരൺ സിങിനെതിരെ നിഷ്പക്ഷമായ രീതിയിൽ അന്വേഷണം നടത്തണമെന്നും വിഷയവുമായി ബന്ധപ്പെട്ട് രാജ്യത്ത് നടക്കുന്ന സംഘര്‍ഷങ്ങള്‍ മാസങ്ങളായി നിരീക്ഷിക്കുകയാണ്. ഫെഡറേഷന്‍ തിരഞ്ഞെടുപ്പ്  45 ദിവസത്തിനകം നടത്തിയില്ലെങ്കില്‍ ഇന്ത്യയെ സസ്‌പെന്‍ഡ് ചെയ്യുന്ന തരത്തിലുള്ള നടപടികൾ സ്വീകരിക്കേണ്ടി വരുമെന്നും ഫെ‍ഡറേഷൻ മുന്നറിയിപ്പു നൽകി.  


ഇതിനിടെ അഞ്ച് ദിവസത്തിനുള്ളിൽ ഈ കാര്യത്തിൽ തീരുമാനം ഉണ്ടായില്ലെങ്കിൽ വീണ്ടും ഹരിദ്വാറിലെത്തി മെഡലുകള്‍ ഗംഗയിലെറിയുമെന്ന് താരങ്ങള്‍ പറഞ്ഞു. ഗുസ്തി താരങ്ങളുടെ സമരത്തില്‍ അന്താരാഷ്ട്ര റെസ്ലിങ് ഫെഡറേഷന് കൂടാതെ  അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റിയും നിലപാടറിയിച്ചു. ദേശീയ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനെതിരായ ലൈംഗിക ആരോപണ കേസില്‍ അന്വേഷണം ആവശ്യമെന്ന് ഐ.ഒ.സിയും വ്യക്തമാക്കി. 


താരങ്ങളോടുള്ള പോലീസിന്റെ പെരുമാറ്റം അങ്ങേയറ്റം അപലപനീയമെന്നും ഫെഡറേഷൻ കൂട്ടിച്ചേർത്തു. ചൊവ്വാഴ്ച്ച വൈകിട്ട് ഹരിദ്വാറിലെത്തി 
മെ‍‍‍‍‍ഡലുകൾ ഒഴുക്കി കളയാനായിരുന്ന താരങ്ങളെ കര്‍ഷകര്‍ തത്ക്കാലം അനുനയിപ്പിച്ച് പിന്തിരിപ്പിക്കുകയായിരുന്നു. കേന്ദ്രത്തിന് അഞ്ച് ദിവസത്തെ താക്കീത് നല്‍കുന്നതായി സാക്ഷി മാലിക്ക് ട്വിറ്ററിലൂടെ അറിയിച്ചു. നടപടി വൈകുന്നസാഹചര്യത്തില്‍ ഇന്ത്യാ ഗേറ്റില്‍ അനിശ്ചിതകാല നിരാഹാരസമരം ഇരിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.


അതേസമയം മെഡൽ ഒഴുക്കി കളയുക എന്ന ​ഗുസ്തി താരങ്ങളുടെ തീരുമാനത്തെ തടയില്ലെന്ന് ഹരിദ്വാർ പോലീസ് അറിയിച്ചു. അത്തരത്തിൽ തടയണമെന്ന രീതിയിലുള്ള നിർദ്ദേശങ്ങൾ ഒന്നും ഉന്നത ഉദ്യോ​ഗസ്ഥരിൽ നിന്നും ലഭിച്ചിട്ടില്ലെന്നും ഹരിദ്വാര്‍ സീനിയര്‍ പോലീസ് സൂപ്രണ്ട് അജയ് സിങ് പറഞ്ഞു. സ്വര്‍ണം, വെള്ളി, ചിതാഭസ്തം തുടങ്ങിയവ ഭക്തര്‍ ഗംഗയില്‍ നിമജ്ജനം ചെയ്യാറുണ്ടെന്നും ഗുസ്തി താരങ്ങള്‍ക്ക് അവരുടെ മെഡലുകള്‍ അത്തരത്തില്‍ ഒഴുക്കണമെന്ന് ആഗ്രഹമുണ്ടെങ്കില്‍ അവരത് ചെയ്യട്ടെയെന്നും എസ്പി കൂട്ടിച്ചേർത്തു. 


അതിനിടെ പ്രതികരണവുമായി കോൺ​ഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർ​ഗെയും രം​ഗത്തെത്തിയിട്ടുണ്ട്. ഗുസ്തി താരങ്ങള്‍ക്ക് നീതി നൽകുന്നതിൽ കേന്ദ്രസർക്കാരിന് ഇത്ര ധാർഷ്ട്യം എന്തുകൊണ്ടാണെന്ന് അദ്ദേഹം ചോദിച്ചു. ചെങ്കോട്ടയിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി സ്ത്രീകളോടുള്ള ബഹുമാനത്തെക്കുറിച്ച് ദീർഘമായ പ്രഭാഷണങ്ങൾ നടത്തുന്നു എന്നാല്‍ സ്ത്രീകളെ ചൂഷണം ചെയ്തവരെ സംരക്ഷിക്കുകയാണ് ചെയ്യുന്നത് എന്നും  അദ്ദേഹം കുറ്റപ്പെടുത്തി. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.