ന്യുഡൽഹി:  ഡൽഹിയിൽ ജെയ്ഷെ മുഹമ്മദ് തീവ്രവാദികളെന്ന് സംശയിക്കുന്ന രണ്ടുപേർ അറസ്റ്റിൽ.  ഇവർ ഇന്നലെ രാത്രി ഡൽഹിയിൽ വൻ ആക്രമണത്തിന് പദ്ധതിയിട്ടിരുന്നുവെന്നും അത് പരാജയപ്പെടുത്തിയതായും ഡൽഹി പൊലീസിന്റെ സ്പെഷ്യൽ സെൽ അറിയിച്ചു.  


COMMERCIAL BREAK
SCROLL TO CONTINUE READING

രണ്ട് തീവ്രവാദികളും ജയ്ഷ് ഇ മുഹമ്മദുമായി (Jaish-e-Mohammed) ബന്ധമുള്ളവരാണെന്നും ഇരുവരും ദില്ലിയിൽ സ്‌ഫോടനം നടത്താൻ ഗൂഡാലോചന നടത്തിയിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി.  ഡൽഹി പോലീസിന്റെ സ്പെഷ്യൽ സെൽ (Special cell) ഇവരെ സരായ് കാലേ ഖാനിൽ നിന്നുമാണ് പിടികൂടിയത്.  ഇവരെ ചോദ്യം ചെയ്യുകയാണ്.  


Also read:  Work from home കാരണം കമ്പ്യൂട്ടർ വിൽപന റെക്കോർഡിൽ..! 


അറസ്റ്റിനുശേഷം രഹസ്യാന്വേഷണ ഏജൻസികളുടെയും പ്രത്യേക സെല്ലിന്റെയും സംയുക്ത സംഘമാണ് തീവ്രവാദികളെ (Terrorists) ചോദ്യം ചെയ്യുന്നത്. ജമ്മു കശ്മീർ ബാരാമുള്ളയിലെ അബ്ദുൾ ലത്തീഫ് മിർ, കുപ്വാരയിലെ മുഹമ്മദ് അഷ്‌റഫ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.  ഇവരിൽ നിന്നും തോക്കുകളും വെടിയുണ്ടകളും പിടിച്ചെടുത്തിട്ടുണ്ട്.  


ഡിസിപി (Special) സഞ്ജീവ് യാദവാണ് ഓപ്പറേഷൻ നടത്തിയത്. ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഡൽഹിയിലെ സരായ് കാലെ ഖാന്റെ മില്ലേനിയം പാർക്കിന് സമീപത്തുനിന്നാണ് തീവ്രവാദികളെ പിടികൂടിയതെന്ന് സഞ്ജീവ് യാദവ് പറഞ്ഞു.  തിങ്കളാഴ്ച രാത്രി 10.15 ഓടെ ആയിരുന്നു ഇവരെ അറസ്റ്റ് ചെയ്തത്.  


(Zee Hindustan App-ലൂടെ വാര്‍ത്തകളറിയാം, നിങ്ങള്‍ക്ക് അനുയോജ്യമായ ഭാഷയിലൂടെ. ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാക്കുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. Android ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://play.google.com/store/apps/details?id=com.zeenews.hindustan&hl=e... IOS ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://apps.apple.com/mm/app/zee-hindustan/id1527717234)