ന്യൂഡൽഹി: ഡൽഹിയിൽ അന്തരീക്ഷ മലിനീകരണം വീണ്ടും രൂക്ഷമായി തുടരുന്നു. 24 മണിക്കൂറിനുള്ളിൽ വായു ഗുണനിലവാര സൂചിക കുത്തനെ ഉയർന്നതായിട്ടാണ് റിപ്പോർട്ട്.  സെൻട്രൽ പൊല്യൂഷൻ കൺട്രോൾ ബോർഡിന്റെ റിപ്പോർട്ട് പ്രകാരം എയർ ക്വാളിറ്റി ഇൻഡക്സ് (AQI) 409ൽ എത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ നഗരം പുകമഞ്ഞിൽ നിറയുകയും ഗതാഗതവും വിമാന പ്രവർത്തനങ്ങളും തടസ്സപ്പെടുകയും ചെയ്തു.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: സ്വർണവിലയിൽ നേരിയ മുന്നേറ്റം; ഇന്ന് പവന് 80 രൂപ വർധിച്ചു!


ഡൽഹിയിലെ 39 മോണിറ്ററിംഗ് സ്റ്റേഷനുകളിൽ 21 എണ്ണത്തിൽ ഗുരുതരമായ എക്യുഐ ലെവലുകളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ജഹാംഗീർപുരി, ബവാന, വസീർപൂർ, രോഹിണി എന്നിവിടങ്ങളിൽ യഥാക്രമം 458, 455, 455, 452 എന്നിങ്ങനെയാണ് AQI. 


തുടർച്ചയായ മൂന്നാം ദിവസവും ഡൽഹി കടുത്ത വായു മലിനീകരണത്തിലായതിനാൽ എയർ ക്വാളിറ്റി മാനേജ്‌മെൻ്റ് കമ്മീഷൻ്റെ ഉത്തരവിനെ തുടർന്ന് കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. അനിവാര്യമല്ലാത്ത എല്ലാ നിർമ്മാണ, പൊളിക്കൽ ജോലികളും നിർത്തിവെക്കാനും ഇലക്ട്രിക് അല്ലാത്ത ബസുകൾ നിരത്തിലിറക്കരുതെന്നും അറിയിപ്പ് നൽകിയിട്ടുണ്ട്.  ഇന്നുമുതൽ ഈ തീരുമാനങ്ങൾ പ്രാബല്യത്തിലാക്കും. 


Also Read: മേട രാശിക്കാർക്ക് പ്രശ്നങ്ങളിൽ നിന്നും ആശ്വാസം, കന്നി രാശിക്കാർക്ക് വെല്ലുവിളികൾ ഏറും, അറിയാം ഇന്നത്തെ രാശിഫലം!


മലിനീകരണ ലഘൂകരണ നില GRAP-3 ആയി ഉയർത്താനാണ് നിലവിലെ തീരുമാനം. BS-III-ലെ പെട്രോൾ വാഹനങ്ങളും BS-IV വിഭാഗത്തിലുള്ള ഡീസൽ വാഹനങ്ങളും എൻസിആർ ഗുരുഗ്രാം, ഗാസിയാബാദ് തുടങ്ങിയ ചില ഭാഗങ്ങളിലും അനുവദിക്കില്ല. 


മലിനീകരണം രൂക്ഷമായതിനാൽ അഞ്ചാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്കുള്ള ക്ലാസുകൾ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ വെള്ളിയാഴ്ച മുതൽ ഓൺലൈനിലായിരിക്കും ക്ലാസുകൾ നടക്കുക. ആളുകളോട് കഴിയുന്നത്ര വീടിനുള്ളിൽ തന്നെ കഴിയാൻ ഡോക്ടർമാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കഠിനമായ വായു മലിനീകരണത്തിൻ്റെ പ്രത്യാഘാതങ്ങൾ ശാരീരികമായി മാത്രമല്ല മാനസികാവസ്ഥയെയും ബാധിക്കുമെന്നും മുന്നറിയിപ്പുണ്ട്.


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.