ന്യൂ ഡൽഹി : കനത്ത ചൂടിൽ വലയുന്ന ഡൽഹിക്ക് ആശ്വാസം പകർന്ന് മഴയും ആലിപ്പഴം വീഴ്ചയും. രോഹിണി, പിതംപുര, പശ്ചിമ വിഹാർ തുടങ്ങിയ ഡൽഹിയുടെ പടിഞ്ഞാറൻ മേഖലയിൽ ഉച്ചയ്ക്ക് ശേഷം പെയ്ത മഴക്കൊപ്പം ആലിപ്പഴം വീഴ്ചയും റിപ്പോർട്ട് ചെയ്തു. ചില ഇടങ്ങളിൽ മഴയ്ക്കൊപ്പം ശക്തമായ കാറ്റും വീശുന്നുണ്ട്. 




COMMERCIAL BREAK
SCROLL TO CONTINUE READING

നേരത്തെ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഡൽഹിയിൽ യെല്ലോ അല്ലേർട്ട് പ്രഖ്യാപിച്ചിരുന്നു. തലസ്ഥാന നഗരിയിലും പ്രാന്തപ്രദേശങ്ങളിലും പൊടിക്കാറ്റിനും ആലിപ്പഴം വീഴ്ചയ്ക്കും സാധ്യതയുണ്ട് ഐഎംഡി പ്രവചിച്ചിരുന്നു. 50 കിലോമീറ്റർ വേഗത്തിൽ വരെ കാറ്റ് വീശാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് ജാഗ്രത നൽകിയിരുന്നു. എന്നാൽ പിന്നീട് ഐഎംഡി ജാഗ്രത നിർദേശം ഓറഞ്ച് അല്ലേർട്ടാക്കി തിരുത്തുകയും ചെയ്തു.




ALSO READ : Delhi Heatwave : ഡൽഹിയിൽ ഉഷ്ണതരംഗത്തെ തുടർന്ന് യെല്ലോ അലേർട്ട്; താപനില 46 ഡിഗ്രിയിലേക്ക് എത്തിയേക്കും




എന്നാൽ ഡൽഹിയിലെ ചില ഇടങ്ങളിൽ 38 ഡിഗ്രി ചൂട് വരെ റിപ്പോർട്ട് ചെയ്തിരുന്നു. 28.8 ഡിഗ്രിയാണ് ഏറ്റവും കുറഞ്ഞ് ചൂട്. എന്നാൽ മഴ താൽക്കാലികമായ ആശ്വാസം മാത്രമാണ് വരും ദിവസങ്ങളിൽ രാജ്യതലസ്ഥാനത്തെ ചൂട് വർധിക്കുമെന്ന് ഐഎംഡി പ്രവചിക്കുന്നു.



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.