Delhi Rains: ഡല്‍ഹിയില്‍ കനത്ത മഴ, ഒരു മരണം, 15 വീടുകൾ തകർന്നു
Delhi Rains: കഴിഞ്ഞ 20 വർഷത്തിനിടയിലെ ഒരു ദിവസത്തെ ഏറ്റവും ഉയർന്ന മഴയാണ്ശനിയാഴ്ച ഡല്‍ഹിയ്ക്ക് ലഭിച്ചത്.
New Delhi: കാലവർഷത്തിന്‍റെ ആദ്യ ദിനം തന്നെ ലഭിച്ച കനത്ത മഴ ഡൽഹിയെ വെള്ളത്തിനടിയിലാക്കി. ഡൽഹി NCRന്‍റെ പല പ്രദേശങ്ങളും വെള്ളത്തിനടിയിലായി. റിപ്പോര്‍ട്ട് അനുസരിച്ച് കഴിഞ്ഞ 20 വർഷത്തിനിടയിലെ ഒരു ദിവസത്തെ ഏറ്റവും ഉയർന്ന മഴയാണ് ശനിയാഴ്ച ഡല്‍ഹിയ്ക്ക് ലഭിച്ചത്.
ഡല്‍ഹിയില്‍ പെയ്തിറങ്ങിയ കനത്ത മഴ വലിയ നാശനഷ്ടമാണ് വരുത്തി വച്ചത്. ശനിയാഴ്ചത്തെ മഴയില്‍ ഡല്‍ഹിയിൽ പതിനഞ്ച് വീടുകളും മറ്റ് നിരവധി കെട്ടിടങ്ങളും തകർന്നതായാണ് റിപ്പോര്‍ട്ട്. മഴയില്‍ ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മതിൽ ഇടിഞ്ഞുവീണ് മണ്ണിനടിയിലായാണ് ഒരു സ്ത്രീയ്ക്ക ദാരുണാന്ത്യം സംഭവിച്ചത്. പല സ്ഥലങ്ങളിലും മരങ്ങള്‍ കടപുഴകി വീണ് ഗതാഗതം തടസപ്പെട്ടു.
കനത്ത മഴയിൽ നിരവധി സ്ഥലങ്ങളില്‍ കനത്ത വെള്ളക്കെട്ട് രൂപപ്പെട്ടു, മരങ്ങൾ കടപുഴകി, വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു, വിവിധ ഭാഗങ്ങളിൽ വന്‍ ഗതാഗതക്കുരുക്കിന് ഇടയാക്കിയതായി ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) അറിയിച്ചു.
അതിനിടെ, ഡൽഹിയിൽ കൂടുതൽ മഴ തുടരുന്ന സാഹചര്യത്തിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഞായറാഴ്ച യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഡൽഹിയിലെ പ്രാഥമിക കാലാവസ്ഥാ കേന്ദ്രമായ സഫ്ദർജംഗ് ഒബ്സർവേറ്ററിയിൽ 98.7 മില്ലീമീറ്ററും റിഡ്ജ് ഒബ്സർവേറ്ററിയിൽ ഉച്ചയ്ക്ക് 2.30 വരെ 111.4 മില്ലീമീറ്ററും മഴ പെയ്തതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...