ന്യൂഡല്‍ഹി: ഡല്‍ഹി കലാപ (Delhi riots) കേസന്വേഷണവുമായി ബന്ധപ്പെട്ട്  കടുത്ത  വിമര്‍ശനവുമായി  സ്വരാജ് അഭിയാന്‍ നേതാവ് യോഗേന്ദ്ര  യാദവ്... 


COMMERCIAL BREAK
SCROLL TO CONTINUE READING

കലാപ കേസില്‍ നടന്ന പോലീസ്  അന്വേഷണം അമിത് ഷാ തയ്യാറാക്കിയ തിരക്കഥയെന്നായിരുന്നു  യോഗേന്ദ്ര  യാദവ് വിമര്‍ശിച്ചത്.


കലാപത്തിന്   പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും  അദ്ദേഹം പറഞ്ഞു.  "ഗോലി മാരോ" എന്ന് മുദ്രാവാക്യം വിളിച്ചവര്‍ക്കെതിരെ കേസില്ല. ഗാന്ധിയെ പിന്തുടരുന്ന, ഭരണഘടനയില്‍ വിശ്വസിക്കുന്നവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്, യോഗേന്ദ്ര യാദവ് പ്രതികരിച്ചു.


അതേസമയം, ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട്  JNU മുന്‍  വിദ്യാര്‍ത്ഥിയും ആക്ടിവിസ്റ്റുമായ ഉമര്‍ ഖാലിദിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.  കലാപത്തില്‍ പങ്കുണ്ടെന്ന് കാട്ടി ഡല്‍ഹി പോലീസ്  സ്‌പെഷ്യല്‍ സെല്ലാണ് ഉമറിനെ അറസ്റ്റ് ചെയ്തത്. യുഎപിഎ നിയമപ്രകാരമാണ് കേസ്.


ഈ വര്‍ഷം ആരംഭത്തിലുണ്ടായ  കലാപത്തിന് പിന്നില്‍ ഉമര്‍ മുഖ്യ പ്രേരണാ ശക്തിയായി പ്രവര്‍ത്തിച്ചുവെന്നാണ് പോലീസ് ആരോപണം. കലാപത്തിന് പിന്നില്‍ നടന്ന ഗൂഢാലോചനയില്‍ പങ്കെടുത്തവരില്‍ പ്രമുഖനാണ് ഉമര്‍ ഖാലിദെന്നും പോലീസ് പറയുന്നു.


കലാപവുമായി ബന്ധപ്പെട്ട കേസില്‍ ചോദ്യം ചെയ്യലിനായി പോലീസ് ഉമറിനെ വിളിച്ചുവരുത്തിയിരുന്നു. ഞായറാഴ്ച നടന്ന മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കലാപവുമായി ബന്ധപ്പെട്ട് കുറ്റാരോപിതനായ മുന്‍ ആം ആദ്മി പാര്‍ട്ടി കൗണ്‍സിലര്‍ താഹിര്‍ ഹുസൈനുമായി ഉമറിന് ബന്ധമുണ്ടെന്നും പോലീസ് പറഞ്ഞു.


Also read: ഡൽഹി കലാപം: നിർണായക രേഖകൾ പുറത്ത്; കുറ്റപത്രത്തിൽ യെച്ചൂരിയും..!


ജനുവരി 15 ന് സീലംപൂരിലെ പ്രതിഷേധ സ്ഥലത്ത് എത്തിയ സീതാറാം യെച്ചൂരി, യോഗേന്ദ്ര യാദവ്, ഉമര്‍ ഖാലിദ് എന്നിവര്‍ ജനക്കൂട്ടത്തെ പ്രകോപിപ്പിച്ചെന്ന് പ്രതികളുടെ മൊഴിയെ ഉദ്ധരിച്ച്‌ കുറ്റപത്രത്തില്‍ പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.