ഡല്‍ഹിയുടെ സംസ്ഥാന പദവി:കരട് ബില്‍ ഇന്ന്‍ പുറത്ത് വിടും
ഡല്‍ഹിക്ക് സംസ്ഥാന പദവി നല്‍കുന്നതിനായുള്ള ബില്‍ ഇന്ന്‍ പുറത്ത് വിടും.ആപ് തലവനും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍ ന്യൂഡല്‍ഹിക്ക് സംസ്ഥാന പദവി നല്‍കുന്നതിനുള്ള കരട് ബില്‍ പൊതുജനങ്ങള്‍ക്ക് ഇന്ന്‍ സമര്‍പ്പിക്കും .ജനങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും കേള്‍ക്കുന്നതിന് കരട് രേഖ എല്ലാവര്‍ക്കും ലഭ്യമാക്കുമെന്നും അറിയിച്ചിട്ടുണ്ട്. .
ന്യൂഡല്‍ഹി :ഡല്‍ഹിക്ക് സംസ്ഥാന പദവി നല്‍കുന്നതിനായുള്ള ബില്‍ ഇന്ന്‍ പുറത്ത് വിടും.സംസ്ഥാന പദവി നല്‍കുന്നതിനുള്ള കരട് ബില്‍ ആപ് തലവനും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍ പൊതുജനങ്ങള്‍ക്ക് ഇന്ന്‍ സമര്‍പ്പിക്കും .ജനങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും കേള്‍ക്കുന്നതിന് കരട് രേഖ എല്ലാവര്‍ക്കും ലഭ്യമാക്കുമെന്നും അറിയിച്ചിട്ടുണ്ട്. .
കരട് ബില്ലിന്റെ അവസാന കോപ്പി ഡല്‍ഹി നിയമസഭയുടെ വരുന്ന സെഷനില്‍ മേശപ്പുറത്ത് വെക്കുമെന്നും അതിന് ശേഷം കേന്ദ്രത്തിന്റെ അനുമതിക്കായി അയക്കുമെന്നും അറിയിച്ചിട്ടുണ്ട് . സംസ്ഥാന പദവി നല്‍കുന്നതിന് പാര്‍ലമെന്റിന്റെ അനുമതി അത്യന്താപേക്ഷികമാണ്.ഡല്‍ഹിക്ക് സംസ്ഥാന പദവി നല്‍കുന്നതിന് പാര്‍ലമെന്റിന് നാഷണല്‍ കാപിറ്റല്‍ ടെറിട്ടറി ആക്റ്റ് ഭേദഗതി വരുത്തേണ്ടതുണ്ട്.
മുന്‍പ് ആഭ്യന്തര മന്ത്രിയായിരുന്ന എല്‍ .കെ അദ്വാനി ഡല്‍ഹിക്ക് സംസ്ഥാന പദവി നല്‍കുന്നതിനുള്ള ബില്‍ പാര്‍ലമെന്റിന്റെ മുന്‍പാകെ സമര്‍പ്പിച്ചിരുന്നു .ഡല്‍ഹിയില്‍ മത്സരിച്ച എല്ലാ പാര്‍ട്ടികളുടെയും വാഗ്ദാനമായിരുന്നു തലസ്ഥാന നഗരത്തിനുള്ള സംസ്ഥാന പദവി. ആപ് സര്‍ക്കാര്‍ സംസ്ഥാന പദവിക്കായുള്ള ബില്‍ പുറത്ത് വിട്ടാല്‍ ഡല്‍ഹിയിലെ ആം ആദ്മി ഗവര്‍മെന്റ്റും കേന്ദ്ര സര്‍ക്കാരും തമ്മില്‍ മറ്റൊരു പോരിനുള്ള വഴി കൂടി തുറക്കാനാണ് സാധ്യത