ന്യൂഡൽഹി: പ്രത്യേക തീവണ്ടി അനുവദിച്ചതോടെ കാൽനട യാത്ര സമരം പിൻവലിച്ച് ഡല്‍ഹി വിദ്യാർത്ഥികൾ.  


COMMERCIAL BREAK
SCROLL TO CONTINUE READING

മെയ് 20ന് കേരളത്തിലേക്ക് പ്രത്യേക തീവണ്ടി അനുവദിച്ചതിനു പിന്നാലെയാണ് സമരം അവസാനിപ്പിക്കുന്നതായി വിദ്യാര്‍ത്ഥികള്‍ അറിയിച്ചത്. 


ഡൽഹിയിൽ കുടുങ്ങി കിടക്കുന്ന മലയാളി വിദ്യാർത്ഥികളെ നാട്ടിൽ എത്തിക്കണമെന്ന കേരള സർക്കാരിന്‍റെ ആവശ്യപ്രകാരമാണ് പ്രത്യേക തീവണ്ടി അനുവദിച്ചത്. 


ലോക്ക് ഡൌണ്‍; സിനിമാ തീയറ്ററുകളിലെ സീറ്റുകളില്‍ പൂപ്പലും ഫംഗസും!!


പ്രത്യേക തീവണ്ടി അനുവദിച്ചതായി കേരള ഹൗസിൽ നിന്നും ഔദ്യോഗികമായി അറിയിപ്പ് ലഭിച്ചെന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്. 


നാട്ടിലേക്ക് മടങ്ങാന്‍ ട്രെയിന്‍ അനുവദിക്കാത്ത സാഹചര്യത്തിലാണ് മെയ് 17 വൈകുന്നേരം കാല്‍നട സമരം നടത്താന്‍ വിദ്യാര്‍ത്ഥികള്‍ തീരുമാനിച്ചത്. 


ഡൽഹി മലയാളി വിദ്യാർത്ഥികളുടെ ഈ പ്രേതിഷേധ സമരങ്ങളോട് പിന്തുണ അറിയിച്ച് കൂടെ നിന്ന എല്ലാവർക്കും നന്ദി അറിയിക്കുന്നതായി വിദ്യാര്‍ത്ഥികള്‍ പറയുന്നു.