Delhi Unlock: ജൂലൈ 26 മുതൽ തിയേറ്ററുകൾ തുറക്കും; മെട്രോ-ബസ് സർവീസുകളിൽ മുഴുവൻ സീറ്റുകളിലും യാത്രക്കാരെ അനുവദിക്കും
നിലവിൽ 50 ശതമാനം സീറ്റുകളിൽ മാത്രമാണ് മെട്രോ-ബസ് സർവീസുകളിൽ യാത്രക്കാരെ അനുവദിക്കുന്നത്
ന്യൂഡൽഹി: ഡൽഹിയിൽ തിങ്കളാഴ്ചയോടെ തിയേറ്ററുകൾ തുറക്കും. തിയേറ്ററുകളിൽ 50 ശതമാനം ആളുകളെ പ്രവേശിപ്പിക്കാനാണ് അനുമതിയുണ്ടാകുക. തിങ്കളാഴ്ച മുതൽ മെട്രോ-ബസ് സർവീസുകളിൽ മുഴുവൻ സീറ്റുകളിലും യാത്രക്കാരെ അനുവദിക്കും.
നിലവിൽ 50 ശതമാനം സീറ്റുകളിൽ മാത്രമാണ് മെട്രോ-ബസ് സർവീസുകളിൽ യാത്രക്കാരെ അനുവദിക്കുന്നത്. കല്യാണം, മരണം തുടങ്ങിയവയ്ക്ക് പങ്കെടുക്കാവുന്നവരുടെ എണ്ണം 100 ആക്കി ഉയർത്തി. ഇതുവരെ 50 പേർക്ക് പങ്കെടുക്കാനായിരുന്നു അനുമതി.
ജൂൺ ഏഴ് മുതലാണ് ഡൽഹിയിൽ മെട്രോ സർവീസുകൾ പുനരാരംഭിച്ചത്. തിങ്കളാഴ്ച മുതൽ സ്പാകളും തുറക്കാൻ അനുമതിയുണ്ട്. കൊവിഡ് നിയന്ത്രണങ്ങൾ കർശനമായി പാലിച്ചായിരിക്കണം സ്ഥാപനങ്ങൾ പ്രവർത്തിക്കേണ്ടതെന്ന് നിർദേശമുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.