ന്യൂഡല്‍ഹി: കോവിഡ് (Covid) വ്യാപനത്തെ തുടര്‍ന്ന് ഡല്‍ഹിയില്‍ കടകള്‍ക്കും മാര്‍ക്കറ്റുകള്‍ക്കും ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ നീക്കി. ഏത് സമയത്തും കടകളും മാർക്കറ്റുകളും തുറന്ന് പ്രവർത്തിപ്പിക്കാമെന്ന് ഡൽഹി മുഖ്യമന്ത്രി (Delhi chief minister) അരവിന്ദ് കെജ്രിവാൾ വ്യക്തമാക്കി.


COMMERCIAL BREAK
SCROLL TO CONTINUE READING

കോവിഡിനെ തുടര്‍ന്ന് രാത്രി എട്ടു മണി വരെയാണ് മാര്‍ക്കറ്റുകള്‍ തുറക്കാന്‍ അനുവദിച്ചിരുന്നത്. കോവിഡ് കേസുകള്‍ കുറഞ്ഞതിനാല്‍ ഈ സമയപരിധി നീക്കം ചെയ്യുകയാണ്. തിങ്കളാഴ്ച മുതല്‍ മാര്‍ക്കറ്റുകള്‍ക്ക് സാധാരണ സമയം പോലെ പ്രവര്‍ത്തിക്കാമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പറഞ്ഞു.


ALSO READ: ZyCoV-D വാക്സിൻ അടുത്ത മാസത്തോടെ വിപണിയിലെത്തിക്കുമെന്ന് അറിയിച്ച് നിർമ്മാതാക്കൾ


ഡല്‍ഹിയില്‍ ആഴ്ചകളായി കോവിഡ് കേസുകളിൽ (Covid cases) കുറവ് രേഖപ്പെടുത്തുന്നുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 19 പേര്‍ക്ക് മാത്രമാണ് രോഗബാധ സ്ഥിരീകരിച്ചത്. 0.03 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 24 മണിക്കൂറിനിടെ ഒരു കോവിഡ് മരണവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.