Delhi Weather Update: കനത്ത ചൂടില്‍ ഉരുകുകയാണ് രാജ്യ തലസ്ഥാനം. ഞായറാഴ്ച ഒട്ടു മിക്ക പ്രദേശങ്ങളിലും താപനില 45 ഡിഗ്രി സെൽഷ്യസിൽ കൂടുതൽ ആണ് രേഖപ്പെടുത്തിയത്.  


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:   Horoscope Today, May 22, 2023: ഇടവം രാശിക്കാര്‍ ഭക്ഷണ കാര്യത്തില്‍ ശ്രദ്ധിക്കുക, മീനം ശ്രദ്ധയോടെ വാഹനമോടിക്കണം, ഇന്നത്തെ രാശിഫലം  
 
ഡല്‍ഹിയിലും സമീപ പ്രദേശങ്ങളിലും താപനില ഗണ്യമായി ഉയരുന്നതിനെ തുടര്‍ന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഉഷ്ണതരംഗ മുന്നറിയിപ്പ് നല്‍കിയിരിയ്ക്കുകയാണ്. തിങ്കളാഴ്ച ശക്തമായ കാറ്റിനൊപ്പം ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കനത്ത ഉഷ്ണതരംഗത്തിനും സാധ്യതയുണ്ടെന്നാണ് കാലവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്. 


Also Read:  Venus Transit 2023: 10 ദിവസത്തിന് ശേഷം ഈ ആളുകള്‍ക്ക് നല്ലകാലം, ചുറ്റും സന്തോഷം, ഒപ്പം അളവറ്റ സമ്പത്ത്
 


കനത്ത ഉഷ്ണതരംഗത്തെത്തുടര്‍ന്ന് IMD തലസ്ഥാനത്ത് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിയ്ക്കുകയാണ്. ഒപ്പം ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പ് നല്‍കിയ മുന്നറിയിപ്പില്‍ പറയുന്നു. പലയിടങ്ങളിലും ഇന്ന് താപനില 45 ഡിഗ്രി സെൽഷ്യസില്‍ കൂടുതൽ തുടരാനാണ് സാധ്യത.  ഇന്ന് പ്രദേശത്തെ കുറഞ്ഞ താപനില 40 ഡിഗ്രി സെൽഷ്യസ് ആയിരിയ്ക്കും. 


തലസ്ഥാനത്ത് താപനില മുന്‍ റെക്കോര്‍ഡുകള്‍ തകര്‍ത്ത് മുന്നേറുകയാണ്. അടുത്തിടെ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന താപനിലയാണ് ഞായറാഴ്ച രേഖപ്പെടുത്തിയ 46 ഡിഗ്രി സെൽഷ്യസ്.  മുന്‍  വര്‍ഷങ്ങളെ അപേക്ഷിച്ച് നോക്കുമ്പോള്‍  ഈ മാസങ്ങളിലെ ശരാശരി താപനിലയേക്കാൾ മൂന്ന് ഡിഗ്രിയോളം കൂടുതലാണ് നിലവിലെ സാഹചര്യമെന്ന് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കുന്നു.


ഉയര്‍ന്ന താപനില രേഖപ്പെടുത്തുന്ന പഞ്ചാബ്‌, ഹരിയാന എന്നിവിടങ്ങളില്‍ നിന്നുള്ള ഉഷ്ണക്കാറ്റ് ആണ് ഡല്‍ഹിയില്‍ ഉഷ്ണതരംഗത്തിന് വഴിയൊരുക്കുന്നത് എന്ന് IMD റീജിയണല്‍ മേധാവി പറഞ്ഞു. പ്രദേശം മേഘാവൃതമല്ലാത്തതും മഴയുടെ കുറവും അന്തരീക്ഷ താപനില ഉയരാന്‍ കാരണമായി.


എന്നാല്‍, മെയ്‌ 24 മുതല്‍ ഈ അവസ്ഥയില്‍ മാറ്റം  ഉണ്ടാകും എന്നാണ് പ്രതീക്ഷ. അതായത് താപനില 40 ഡിഗ്രി സെൽഷ്യസില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. പശ്ചിമവാതത്തിന്‍റെ  സ്വാധീനമാണ് ഉഷ്ണതരംഗത്തിൽ നിന്ന് ആശ്വാസം നൽകുക. അടുത്ത നാല് ദിവസങ്ങള്‍ക്കുള്ളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന പ്രവചനവും പ്രതീക്ഷ നൽകുന്നു. മഞ്ഞുമൂടിയ കാലാവസ്ഥയ്ക്കും ഈ ദിവസങ്ങളിൽ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കിയത്.



 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.