ന്യൂഡൽഹി: ഡൽഹി വനിതീ കമ്മീഷന അധ്യക്ഷ സ്വാതി മലിവാളിനെ അഞ്ജാതൻ കാറിൽ വലിച്ചിഴച്ചു.  ഇതിൻറെ വീഡിയോ ദൃശ്യങ്ങൾ വെള്ളിയാഴ്ച പുറത്ത് വന്നതോടെയാണ് സംഭവത്തിൻറെ ഭീകരത വെളിവായത്. 15 മീറ്ററോളം സ്വാതിയെ കാറിൽ വലിച്ചു കൊണ്ടു പോയതായാണ് പരാതി. രാജ്യ തലസ്ഥാനത്തെ സ്ത്രീ സുരക്ഷ പരിശോധിക്കാൻ പുലർച്ചെ ഇറങ്ങിയതായിരുന്നു സ്വാതി.  സംഭവത്തിൽ വാഹനത്തിൻറെ ഡ്രൈവർ മദ്യലഹരിയിൽ ആയിരുന്നതായാണ് റിപ്പോർട്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

റോഡിൽ കാത്ത് നിൽക്കുന്ന സ്വാതിയോട് കാർ നിർത്തി കയറാൻ ആവശ്യപ്പെടുകയും ഇല്ലെന്ന് പറഞ്ഞതോടെ കാർ മുന്നോട്ടെടുക്കുകയുമായിരുന്നു. ഗ്ലാസ് ഉയർത്താൻ ശ്രമിക്കുന്നതിനിടെ കൈ ഉള്ളിൽ കുടുങ്ങുകയുമായിരുന്നു. ഇതിനിടയിൽ ഡോറിന് സമീപത്ത് എത്തി ഡ്രൈവറെ പിടികൂടാൻ സ്വാതി ശ്രമിച്ചെങ്കിലും ഡ്രൈവർ കാറുമായി കടന്നു.


 



ഒറ്റനോട്ടത്തിൽ വാഹനം ടാക്സിയല്ലെന്ന് വ്യക്തമാണ്. അതിനിടയിൽ പോലീസ് നടത്തിയ അന്വേഷണത്തിൽ കാർ ഡ്രൈവറെ പോലീസ് കണ്ടെത്തി. സംഗം വിഹാർ സ്വദേശി ഹരീഷ് ചന്ദ്ര (47) ആണ് പിടിയിലായത്.  സംഭവത്തിൽ ദേശിയ വനിത കമ്മീഷൻ പോലീസിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. 


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.