New Delhi: ദേശീയ തലസ്ഥാനത്തെ വായു ഗുണനിലവാരം മോശം വിഭാഗത്തില്‍ തുടരുന്നതായി  സഫർ-ഇന്ത്യ ( Air Quality and Weather Forecasting and Research  - SAFAR) റിപ്പോര്‍ട്ട് ചെയ്യുന്നു. വ്യാഴാഴ്ച രാവിലെ ദേശീയ തലസ്ഥാനത്തെ വായു ഗുണനിലവാരം മോശം വിഭാഗത്തിലായിരുന്നു, എയർ ക്വാളിറ്റി ഇൻഡക്സ് (Air Quality Index (AQI) 256 ആയിരുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:  Chhattisgarh Polls 2023: ഛത്തീസ്ഗഢ് നിയമസഭ തിരഞ്ഞെടുപ്പ്, അന്തിമ സ്ഥാനാര്‍ഥി പട്ടിക പുറത്തുവിട്ട്‌ ബിജെപി
 
സിസ്റ്റം ഓഫ് എയർ ക്വാളിറ്റി ആന്‍റ്  വെതർ ഫോർകാസ്റ്റിംഗ് ആൻഡ് റിസർച്ചിൽ (SAFAR) നിന്നുള്ള ഡാറ്റ അനുസരിച്ച്, മലിനീകരണത്തെ ചെറുക്കുന്നതിന്, ഒരു ആന്‍റി -സ്മോഗ് ഗൺ ഡല്‍ഹിയില്‍ പലയിടത്തും പ്രവര്‍ത്തനം ആരംഭിച്ചു. തലസ്ഥാനത്തെ ഒട്ടു മിക്ക പ്രദേശങ്ങളിലും വായു നിലവാരം മോശം വിഭാഗത്തില്‍ തുടരുന്ന സാഹചര്യത്തിലാണ് നടപടികള്‍.  


Also Read:  Sun Transit 2023: നവംബർ 17 വരെ ഈ രാശിക്കാര്‍ക്ക് മോശം സമയം, ആരോഗ്യം ശ്രദ്ധിക്കുക  


SAFAR-ൽ നിന്നുള്ള ഏറ്റവും പുതിയ ഡാറ്റ അനുസരിച്ച്, ഡൽഹി സർവകലാശാലയ്ക്ക് സമീപമുള്ള  പ്രദേശത്ത് വായുവിന്‍റെ ഗുണനിലവാരം ഇന്ന് രാവിലെ 316 ആണ് റിപ്പോര്‍ട്ട് ചെയ്തിരിയ്ക്കുന്നത്. അതായത്, ഈ പ്രദേശത്തെ വായുവിന്‍റെ ഗുണനിലവാരം 'വളരെ മോശം' വിഭാഗത്തിലാണ്. അതേസമയം, നോയിഡയിൽ 269 (മോശം), ഗുരുഗ്രാം 176 (മിതമായത്) എന്നിങ്ങനെയാണ് എയർ ക്വാളിറ്റി ഇൻഡക്സ്. 


രാജ്യതലസ്ഥാനത്ത് മലിനീകരണം കുറയ്ക്കുന്നതിനായി മലിനീകരണ വിരുദ്ധ യജ്ഞവും ഇന്ന് ആരംഭിക്കുകയാണ്. ഡല്‍ഹിയിലെ സ്ഥിതി വളരെ മോശമാണ് എന്നും  എല്ലാ വർഷവും സംഭവിക്കുന്നതുപോലെ ഈ പ്രശ്നത്തിന് ഒരു പരിഹാരവുമില്ലെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. 


മലിനീകരണം നേരിടാന്‍ സര്‍ക്കാര്‍ സ്വീകരിയ്ക്കുന്ന നടപടികള്‍ ഫലം കാണുന്നുണ്ട്. കാരണം  ബുധനാഴ്ച മുതല്‍ വായുവിന്‍റെ ഗുണനിലവാരത്തിൽ നേരിയ പുരോഗതി കാണുന്നുണ്ട്. മലിനീകരണം നേരിടാൻ നഗരത്തിൽ സ്വീകരിച്ച നടപടികൾ കണക്കിലെടുത്ത്, വരുന്ന ദീപാവലിക്ക് മുമ്പ് പടക്കം നിരോധിക്കണമെന്ന് പരിസ്ഥിതി മന്ത്രി ഗോപാൽ റായ് ദേശീയ തലസ്ഥാന മേഖലയിലെ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു.


ചൊവ്വാഴ്ച ദസറ ആഘോഷിച്ച അവസരത്തില്‍ പടക്കങ്ങളുടെ ഉപയോഗം വളരെ കുറവായിരുന്നുവെന്നും ദീപാവലിയിലും ഇത് തുടർന്നാൽ ഡൽഹിയിലെ മലിനീകരണ തോത് നല്ല രീതിയിൽ കുറയ്ക്കാന്‍ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.


പഞ്ചാബിലെയും ഹരിയാനയിലെയും ചില കൃഷിയിടങ്ങളില്‍ ഇപ്പോഴും കറ്റകള്‍ കത്തിയ്ക്കുന്നതായി റിപ്പോര്‍ട്ട് ഉണ്ട്. ഇതാണ് ദേശീയ തലസ്ഥാനത്ത് വായുവിന്‍റെ ഗുണനിലവാരം തീര്‍ത്തും മോശമാവാന്‍ കാരണം. 
ഈ വർഷം ഇതുവരെ 2,500 ലധികം വൈക്കോൽ കത്തിച്ച കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നിരുന്നാലും, കൃഷിയിടങ്ങളില്‍ തീയിടുന്നത് കഴിഞ്ഞ രണ്ട് വർഷത്തേക്കാൾ കുറവാണ്. വർദ്ധിച്ചുവരുന്ന മലിനീകരണത്തിന്‍റെ ആഘാതം കുറയ്ക്കുന്നതിനായി ഗ്രേഡഡ് റെസ്‌പോൺസ് ആക്ഷൻ പ്ലാനിന്‍റെ (GRAP) രണ്ടാം ഘട്ടം ഡൽഹിയിൽ നടപ്പാക്കി വരികയാണ്‌. 


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.