ന്യൂഡൽഹി: ഡൽഹി നിവാസികൾക്ക് ആശങ്ക വർധിപ്പിച്ച് ദേശീയ തലസ്ഥാനത്തെ വായു ഗുണനിലവാരം ‘വളരെ മോശം’ വിഭാഗത്തിൽ തുടരുന്നു. സിസ്റ്റം ഓഫ് എയർ ക്വാളിറ്റി ആൻഡ് വെതർ ഫോർകാസ്റ്റിങ് ആൻഡ് റിസർച്ചിന്റെ (എസ്എഎഫ്എആർ) റിപ്പോർട്ട് അനുസരിച്ച്, ഡൽഹിയിലെ എയർ ക്വാളിറ്റി ഇൻഡക്‌സ് (എക്യുഐ) ഇന്ന് രാവിലെ 354 ആണ് രേഖപ്പെടുത്തിയതെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. അതുപോലെ, സമീപ നഗരങ്ങളായ നോയിഡയിലും ഗുരുഗ്രാമിലും വായുവിന്റെ ഗുണനിലവാരം താഴ്ന്ന നിലയിൽ തന്നെ തുടരുകയാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

എഎൻഐ പറയുന്നതനുസരിച്ച്, എയർ ക്വാളിറ്റി ഇൻഡക്സ് (എക്യുഐ) നോയ്ഡയിൽ (യുപി) 406 രേഖപ്പെടുത്തി. 'അതീവ ​ഗുരുതരം' വിഭാഗത്തിലാണ് നോയിഡ ഉൾപ്പെട്ടിരിക്കുന്നത്. ഗുരുഗ്രാമിൽ (ഹരിയാന) 346 ആണ്. ഇത് 'വളരെ മോശം' വിഭാഗത്തിലാണ്. ഡൽഹി എയർപോർട്ടിന് സമീപം 350 ആണ്. ഇത് വളരെ മോശമായ വിഭാ​ഗത്തിലാണ്. അതേസമയം ഡൽഹിയുടെ മൊത്തം എയർ ക്വാളിറ്റി ഇൻഡക്സ് 354 ആണ്. ഇത് വളരെ മോശം വിഭാഗത്തിലാണ്.


ALSO READ: Delhi's air quality: പടക്ക നിരോധനം ലംഘിക്കപ്പെട്ടു; ഡൽഹിയിലും നോയിഡയിലും വായു ​ഗുണനിലവാരം വളരെ മോശം


പൂജ്യത്തിനും 50 നും ഇടയിലുള്ള എയർ ക്വാളിറ്റി ഇൻഡക്സ് "നല്ലത്", 51-100 "തൃപ്‌തികരം", 101-200 "മിതമായത്", 201-300 "മോശം", 301-400 "വളരെ മോശം", 401-500 "​ഗുരുതരം" എന്നിങ്ങനെയാണ് കണക്കാക്കുന്നത്. ചൊവ്വാഴ്ചയും, ദേശീയ തലസ്ഥാനത്തെ വായുവിന്റെ ഗുണനിലവാരം 'വളരെ മോശമായി' തുടരുകയും വായു ഗുണനിലവാര സൂചിക 385 ആയി കണക്കാക്കുകയും ചെയ്തതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. മൂടലുള്ള പ്രഭാതമാണ് ഡൽഹിയിൽ റിപ്പോർട്ട് ചെയ്തത്. സമീപ നഗരങ്ങളായ നോയിഡയിലും ഗുരുഗ്രാമിലും വായുവിന്റെ ഗുണനിലവാരം കുറഞ്ഞു.


ദേശീയ തലസ്ഥാനത്ത് വായുവിന്റെ ഗുണനിലവാരം തുടർച്ചയായി കുറയുന്ന സാഹചര്യത്തിൽ, പ്രതിരോധ നടപടികൾ ഊർജിതമാക്കാനും വായു മലിനീകരണത്തിന്റെ തോത് പരിശോധിക്കാൻ ന​ഗരത്തിൽ 24 മണിക്കൂറും വാട്ടർ സ്‌പ്രിംഗളറുകളും ആന്റി സ്മോഗ് ഗണ്ണുകളും വിന്യസിക്കുന്നത് പരിഗണിക്കാനും എയർ ക്വാളിറ്റി മാനേജ്‌മെന്റ് കമ്മീഷൻ ചൊവ്വാഴ്ച ഡൽഹി സർക്കാരിനോട് നിർദ്ദേശിച്ചു. രാജ്യതലസ്ഥാനത്ത് അന്തരീക്ഷ മലിനീകരണം രൂക്ഷമായതോടെ, ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ എല്ലാ നിർമാണ പ്രവർത്തനങ്ങളും പൊളിക്കൽ പ്രവർത്തനങ്ങളും നിർത്തിവച്ചതായും അധികൃതർ വ്യക്തമാക്കി.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.