Monkeypox Update: രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ മങ്കിപോക്സ് രണ്ടാമത്തെ കേസ് കണ്ടെത്തിയോ? സംശയം തോന്നിയ ഒരു രോഗിയെ എൽഎൻജെപി ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി റിപ്പോര്‍ട്ട്‌.


COMMERCIAL BREAK
SCROLL TO CONTINUE READING

വര്‍ദ്ധിക്കുന്ന കോവിഡ് കേസുകള്‍ക്കിടെ മങ്കിപോക്സ് ആശങ്ക പടര്‍ത്തുകയാണ്. രാജ്യത്ത് ഇതുവരെ  4  മങ്കിപോക്സ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിയ്ക്കുന്നത്. രാജ്യത്തെ ആദ്യ 3 മങ്കിപോക്സ് കേസുകള്‍ കേരളത്തിലാണ് `സ്ഥിരീകരിച്ചത്. ഇവര്‍ അടുത്തിടെ വിദേശ യാത്ര നടത്തിയിരുന്നു. എന്നാല്‍, നാലാമത്തെ കേസ് ഏവരെയും ഞെട്ടിച്ചു. നാലാമത്തെ കേസ്  സ്ഥിരീകരിച്ചത് ഡല്‍ഹിയിലാണ്. എന്നാല്‍, മങ്കിപോക്സ് സ്ഥിരീകരിച്ച പടിഞ്ഞാറൻ ഡൽഹിയിൽ താമസിക്കുന്ന 31 കാരന് വിദേശ യാത്രാ ചരിത്രമൊന്നുമില്ല എന്നത് ആശങ്ക പടര്‍ത്തുകയാണ്. ഡല്‍ഹിയില്‍  മങ്കിപോക്സ്  സ്ഥിരീകരിച്ചതോടെ  സംസ്ഥാനങ്ങള്‍ ജാഗ്രതയിലാണ്. 


Also Read:  Monkeypox: കോവിഡ് പോലെ മങ്കിപോക്സ് പടരുമോ? വിദഗ്ധര്‍ പറയുന്നത് എന്താണ്? 
 

അതിനിടയിലാണ്, മങ്കിപോക്സ് പിടിപെട്ടതായി സംശയിക്കുന്ന വ്യക്തിയെ ലോക് നായക് ജയ് പ്രകാശ് (എൽഎൻജെപി) ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്. ഈ വ്യക്തിയുടെ പ്രായം  30 നും 40 നും ഇടയിലാണ്.  എന്നാല്‍,  രാജ്യതലസ്ഥാനത്ത് മങ്കിപോക്സ്  ബാധിച്ചയാളുമായി സമ്പർക്കം പുലർത്തിയവരിൽ ഇയാല്‍ ഉൾപ്പെടുന്നില്ല. എന്നാല്‍ ഇയാള്‍ അടുത്തിടെ വിദേശയാത്ര നടത്തിയിരുന്നു. രോഗിയുടെ ശരീരത്തിൽ ചൊറിച്ചിലും മറ്റ് ലക്ഷണങ്ങളും കണ്ടെത്തിയതായാണ് റിപ്പോര്‍ട്ട്. ഇയാളുടെ സാമ്പിളുകൾ പൂനെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.


Also Read:  Monkeypox: മങ്കിപോക്സ് വ്യാപനം തടയാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം; നിർദേശങ്ങളുമായി ലോകാരോ​ഗ്യ സംഘടന


എന്നാല്‍, ഡൽഹി നിവാസിയായ മങ്കിപോക്സ് ബാധിച്ച വ്യക്തിയുമായി സമ്പർക്കം പുലർത്തിയ ഒരാൾക്ക് നേരിയ ശാരീരിക അസ്വാസ്ഥ്യങ്ങള്‍ പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന്  നിരീക്ഷണത്തിലാണ് എന്നാണ് സൂചന.


കുരങ്ങുപനിയുടെ ലക്ഷണങ്ങൾ എന്തൊക്കെയാണ്? 


മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് വൈറസ് വഴി പകരുന്ന ഒരു രോഗമാണ് മങ്കിപോക്‌സ് അഥവാ വാനരവസൂരി.


പനി, പേശിവേദന, ശക്തമായ തലവേദന, ലിംഫ് നോഡുകൾ വലുതാകുക, ചർമ്മത്തിലെ ചുണങ്ങ് അല്ലെങ്കിൽ മുറിവുകൾ, ക്ഷീണം, പുറം വേദന എന്നിവയെല്ലാം മങ്കിപോക്സിന്‍റെ  ലക്ഷണങ്ങളാണ്. വൈറസ് ശരീരത്തിൽ പ്രവേശിച്ച് ഒന്ന് മുതൽ മൂന്ന് ദിവസങ്ങൾക്കുള്ളിൽ ഉയർന്ന മുഴകളുള്ള ചുണങ്ങ് പ്രത്യക്ഷപ്പെടുന്നു. പിന്നീട് ചുണങ്ങ് ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്യുന്നു. ചുണങ്ങുകളിൽ കുമിളകൾ രൂപം കൊള്ളുന്നു, പിന്നീട് അതിൽ പഴുപ്പ് നിറയും. ഏതാനും ദിവസങ്ങൾക്ക് ശേഷം കുമിളകൾ പൊട്ടിപ്പോകും. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.